Webdunia - Bharat's app for daily news and videos

Install App

യുവാക്കളുടെ സ്വപ്‌ന നായികയെ വീഴ്ത്തി, വിവാഹമോചന ശേഷവും ജയഭാരതി തന്നെയായിരുന്നു സത്താറിന്റെ പ്രണയ നായിക; ആ ബന്ധം വേര്‍പിരിഞ്ഞത് ഇങ്ങനെ

Webdunia
തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2021 (14:07 IST)
മലയാളത്തിലെ ആദ്യ താരവിവാഹം എന്നു വിശേഷിപ്പിക്കാം ജയഭാരതിയും സത്താറും തമ്മിലുള്ള ബന്ധത്തെ. കെ.നാരായണന്‍ സംവിധാനം ചെയ്ത 'ബീന' എന്ന സിനിമയിലാണ് ജയഭാരതിയും സത്താറും ഒന്നിക്കുന്നത്. സത്താറിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു അത്. അക്കാലത്ത് യുവാക്കളുടെ സ്വപ്‌ന നായികയായ ജയഭാരതിയുടെ നായകവേഷത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ സത്താര്‍ ഞെട്ടി. സിനിമയില്‍ 'നീയൊരു വസന്തം... എന്റെ മാനസ സുഗന്ധം' എന്ന ഗാനരംഗത്തിന്റെ ചിത്രീകരണമായിരുന്നു ആദ്യം. ഈ സിനിമയുടെ ഷൂട്ടിങ് വേളയില്‍ സത്താറും ജയഭാരതിയും തമ്മില്‍ അടുത്ത സൗഹൃദത്തിലായി. ഇരുവരും ഒന്നിച്ച് പിന്നെയും സിനിമകള്‍ ചെയ്തു. പിന്നീട് ആ ബന്ധം പ്രണയമായി. 
 
1979 ലാണ് സത്താര്‍ ജയഭാരതിയെ വിവാഹം കഴിച്ചത്. കുടുംബജീവിതത്തിന്റെ തുടക്കമെല്ലാം ഇരുവരും നന്നായി ആസ്വദിച്ചു. താരതമ്യേന പുതുമുഖമായ സത്താര്‍ ജയഭാരതിയെ വിവാഹം ചെയ്തത് പലരെയും അമ്പരപ്പിച്ചു. സത്താറിന് സിനിമയില്‍ വേഷങ്ങള്‍ കുറഞ്ഞു. പല സിനിമകളില്‍ നിന്നും സത്താറിനെ ഒഴിവാക്കി. സത്താറിന്റെ കരിയര്‍ പിന്നോട്ടു പോയത് വ്യക്തിജീവിതത്തെയും ബാധിച്ചു. ജയഭാരതിയുമായുള്ള ബന്ധത്തിലും വിള്ളലേറ്റു. 1987 ലാണ് ജയഭാരതിയും സത്താറും വിവാഹമോചിതരായത്. ഇരുവര്‍ക്കും ഒരു മകനുണ്ട്. 
 
ഈഗോയും വാശിയും ആണ് ജയഭാരതിയുമായുള്ള ബന്ധം തകരാന്‍ കാരണമെന്ന് പിന്നീട് സത്താര്‍ തുറന്നുപറഞ്ഞിട്ടുണ്ട്. ഒറ്റയ്ക്കുള്ള ജീവിതത്തില്‍ നിന്ന് കുടുംബജീവിതത്തിലേക്ക് കയറിയപ്പോള്‍ ചില അസ്വസ്ഥതകള്‍ ഉണ്ടായി എന്നാണ് സത്താര്‍ പറയുന്നത്. ജയഭാരതിയുടെ ചില ഇടപെടലുകള്‍ തന്റെ ഉള്ളിലെ ഈഗോയെ ഉണര്‍ത്തിയെന്നും അങ്ങനെയാണ് ബന്ധത്തില്‍ അകല്‍ച്ച വന്നതെന്നും സത്താര്‍ തുറന്നുപറഞ്ഞിട്ടുണ്ട്. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

യുവതി മരിച്ച വിവരം അറിഞ്ഞിട്ടും അല്ലു അര്‍ജുന്‍ തിയറ്ററില്‍ ഇരുന്ന് സിനിമ കാണല്‍ തുടര്‍ന്നു; തെളിവുകളുമായി പൊലീസ്

തൃശൂര്‍ പൂരം കലക്കല്‍: തിരുവമ്പാടി ദേവസ്വത്തിനെതിരെ എഡിജിപിയുടെ റിപ്പോര്‍ട്ട്, ലക്ഷ്യം ലോക്‌സഭാ തിരഞ്ഞെടുപ്പ്

ലോകത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ള രാജ്യം ഏതെന്ന് അറിയാമോ

ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ നരേന്ദ്രമോദിക്ക് ഉയര്‍ന്ന സിവിലിയന്‍ ബഹുമതി നല്‍കി കുവൈത്ത്

പെണ്‍കുട്ടിയോട് ഒറ്റയ്ക്ക് വീട്ടില്‍ വരാന്‍ നിര്‍ദ്ദേശിച്ച് ജയിലര്‍; നടുറോഡില്‍ ചെരിപ്പൂരി ജയിലറുടെ കരണക്കുറ്റി പൊട്ടിച്ച് പെണ്‍കുട്ടി

അടുത്ത ലേഖനം
Show comments