Webdunia - Bharat's app for daily news and videos

Install App

Jayaram Film Ozler: ജയറാമിന്റെ കരിയറില്‍ ഇതാദ്യം ! ആദ്യദിനം മൂന്ന് കോടി ഉറപ്പിച്ച് ഓസ്‌ലര്‍, ജനപ്രിയ പട്ടം തിരിച്ചുപിടിക്കാന്‍ മലയാളത്തിന്റെ പ്രിയതാരം

ജയറാമിന്റെ തിരിച്ചുവരവായിരിക്കും ഓസ്ലര്‍ എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്

രേണുക വേണു
ചൊവ്വ, 9 ജനുവരി 2024 (16:17 IST)
Jayaram Film Ozler: ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അബ്രഹാം ഓസ്ലര്‍ ജനുവരി 11 ന് തിയറ്ററുകളില്‍. കേരളത്തില്‍ മാത്രം 300 ല്‍ കൂടുതല്‍ സ്‌ക്രീനുകളില്‍ ആദ്യദിനം ഓസ്ലര്‍ പ്രദര്‍ശിപ്പിക്കും. വേള്‍ഡ് വൈഡായി 450 ല്‍ അധികം സ്‌ക്രീനുകള്‍ ഉണ്ടായിരിക്കും. സമീപകാലത്തൊന്നും ഒരു ജയറാം സിനിമയ്ക്ക് റിലീസിനു മുന്‍പ് ഇത്രത്തോളം സ്വീകാര്യത ലഭിച്ചിട്ടില്ല. ആദ്യദിനം മൂന്ന് കോടിക്കടുത്ത് ചിത്രം വേള്‍ഡ് വൈഡായി കളക്ട് ചെയ്യുമെന്നാണ് വിലയിരുത്തല്‍. 
 
ജയറാമിന്റെ തിരിച്ചുവരവായിരിക്കും ഓസ്ലര്‍ എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. തുടര്‍ പരാജയങ്ങളെ തുടര്‍ന്ന് മലയാളത്തില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയായിരുന്നു ജയറാം. മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തുന്നതും ഓസ്ലറിനു ഗുണം ചെയ്തിട്ടുണ്ട്. നായകനായ ജയറാമിനെ സഹായിക്കാന്‍ എത്തുന്ന കഥാപാത്രമാണ് മമ്മൂട്ടിയുടേതെന്നാണ് വിവരം. 
 
ഓസ്ലറിലെ മമ്മൂട്ടിയുടെ ലുക്കോ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങളോ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അരമണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള കഥാപാത്രമാണ് മമ്മൂട്ടിയുടേതെന്ന് മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിൽ വിദ്യാസമ്പന്നരായ മധ്യവർഗത്തിന് കുട്ടികളിൽ താത്പര്യം കുറയുന്നു, യു എൻ ജനസംഖ്യ റിപ്പോർട്ട്

യുഎസ് വിടാന്‍ നിര്‍ബന്ധിതനായി ലോകത്തിലെ ഏറ്റവും ജനപ്രിയ ടിക് ടോക്കര്‍ ഖാബി ലാം

പുതിയ എസി നിയമം വരുന്നു; കൂളിംഗ് 20 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍

സമസ്തയില്‍ ജനാധിപത്യത്തിന് ഇടമുണ്ട്; പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

വൈദ്യുതി മോഷണം: രണ്ടു മാസത്തിനിടെ 9.38 കോടി പിഴ

അടുത്ത ലേഖനം
Show comments