Webdunia - Bharat's app for daily news and videos

Install App

അല്ലു അർജുന്റെ അച്ഛനായി ജയറാം!

Webdunia
ശനി, 1 ജൂണ്‍ 2019 (12:46 IST)
ആരാധകരെ ആവേശത്തിലാഴ്ത്തുന്ന വാർത്തയാണ് തെലുങ്ക് നാട്ടിൽ നിന്നും വരുന്നത്. അല്ലു അർജുനും ജയറാമും ഒന്നിക്കുന്നു. അല്ലു അര്‍ജ്ജുന്റെ അച്ഛനായി ജയറാം വേഷമിടുന്നതായി റിപ്പോര്‍ട്ട്. പ്രശസ്ത സംവിധായകന്‍ ത്രിവിക്രം ശ്രീനിവാസിന്റെ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ജയറാം തന്നെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. 
 
മൂന്നു തലമുറകളുടെ കഥപറയുന്ന റൊമാന്റിക് ഫാമിലി എന്റര്‍ടെയ്‌നറാണ് ത്രിവിക്രം ശ്രീനിവാസിന്റെ പുതിയ ചിത്രം. അല്ലു അര്‍ജ്ജുന്റെ അച്ഛനായി ജയറാം വേഷമിടുമ്പോള്‍ ജയറാമിന്റെ അച്ഛനായി സത്യരാജുമെത്തുന്നു. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തില്‍ അല്ലുവിന് നായികയായെത്തുന്നത്. തബു, ഹെയ്തിക ശര്‍മ്മ എന്നിവര്‍ ചിത്രത്തിലെ പ്രധാനവേഷങ്ങളിലുണ്ട്. 
 
സണ്‍ ഓഫ് സത്യമൂര്‍ത്തി, ജൂലൈ( ഗജപോക്കിരി) എന്നീ രണ്ട് ചിത്രങ്ങളില്‍ അല്ലു അര്‍ജ്ജുനും ത്രിവിക്രം ശ്രീനിവാസും ഒന്നിച്ചിട്ടുണ്ട്. രണ്ടു ചിത്രങ്ങളും വന്‍ വിജയമായിരുന്നു. അനുഷ്‌ക ഷെട്ടി നായികയായെത്തിയ ബാഗമതിയാണ് ജയറാമിന്റെ അവസാന തെലുങ്ക് ചിത്രം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

എയര്‍ ഇന്ത്യ വിമാനത്തിലുണ്ടായിരുന്നത് 242 യാത്രക്കാര്‍; തീയണയ്ക്കാന്‍ 12 അഗ്നിരക്ഷാ യൂണിറ്റുകള്‍

Air India Plane Crash: ടേക്ക് ഓഫ് ചെയ്തു അഞ്ച് മിനിറ്റിനകം താഴേക്ക്, തീഗോളം, പുകമയം; വിമാനത്തില്‍ 242 പേര്‍

Air India Plane Crash: അഹമ്മദാബാദിൽ ടേക്ക് ഓഫിനിടെ എയർ ഇന്ത്യ വിമാനം തകർന്നു,242 യാത്രക്കാരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ഉള്ളതായി അഭ്യൂഹം

June 12, Updated Kerala Weather: കേരളത്തിനു മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തം, ചക്രവാതചുഴിയും; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്

Air India Plane Crash: അഹമ്മദാബാദിൽ ടേക്ക് ഓഫിനിടെ എയർ ഇന്ത്യ വിമാനം തകർന്ന് വീണ് വൻ അപകടം

അടുത്ത ലേഖനം
Show comments