Webdunia - Bharat's app for daily news and videos

Install App

'ജേഴ്‌സി നമ്പർ 63': അടുത്ത ഇടിവെട്ട് പടവുമായി വിജയ്

'ജേഴ്‌സി നമ്പർ 63': അടുത്ത ഇടിവെട്ട് പടവുമായി വിജയ്

Webdunia
ശനി, 24 നവം‌ബര്‍ 2018 (10:56 IST)
മെര്‍സലിനു ശേഷം വിജയ് - ആറ്റ്‌ലി കൂട്ടുകെട്ട് മറ്റൊരു ബ്രഹ്‌മാണ്ഡ ചിത്രത്തിനൊരുങ്ങുന്നു. ചിത്രം ഒരു സ്‌പോർട്‌സ് ത്രില്ലറാണെന്നാണ് കോളിവുഡിൽ നിന്നും ലഭിക്കുന്ന സൂചനകൾ.
 
വനിതകളുടെ ഫുട്‌ബോള്‍ ടീമിനെ പരിശീലിപ്പിക്കുന്ന ഒരു കോച്ചായിട്ടാണ് ചിത്രത്തില്‍ വിജയ് എത്തുന്നതെന്നും വാർത്തകളുണ്ട്. എന്നാൽ ഈ വിവരങ്ങളെക്കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണം ഒന്നും തന്നെ ഇതുവരെയായി ഉണ്ടായിട്ടില്ല. എന്നാൽ ഇപ്പോൾ വൈറലായിരിക്കുന്നത് ചിത്രത്തിന്‍റെ ഫാന്‍ മെയ്ഡ് പോസ്റ്ററാണ്.
 
ഇതുവരെ വിജയ് അഭിനയിച്ചതിൽ നിന്നെല്ലാം വ്യത്യസ്‌തമായിരിക്കും ഈ ചിത്രത്തിലെ കഥാപാത്രമെന്നാണ് ആറ്റ്‌ലി പറയുന്നത്. വിജയുടെ അറുപത്തിമൂന്നാമത്തെ ചിത്രമായത് കൊണ്ട് തന്നെ ജേഴ്സി നമ്ബര്‍ 63 എന്നായിരിക്കും ചിത്രത്തിന്‍റെ പേര് എന്നും സൂചനകളുണ്ട്.
 
അടുത്ത ദീപാവലി റിലീസായി തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ വിവരങ്ങള്‍ പുറത്തുവിടാന്‍ സംവിധായകന്‍ തയ്യാറായിട്ടില്ല. എജിഎസ് എന്‍റര്‍ടൈന്‍മെന്‍റിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞുവെന്നും  ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നും എജിഎസിന് വേണ്ടി അര്‍ച്ചന കല്‍പതി വ്യക്തമാക്കി.
 
മെര്‍സലിന്‍റെ വിജയത്തിന് ശേഷം ഒരുമിക്കുന്ന ചിത്രമെന്ന നിലയില്‍ ശക്തമായ തിരക്കഥയാണ് പുതിയ സിനിമയ്‌ക്കായി ആറ്റ്‌ലി തയ്യാറാക്കിയിരിക്കുന്നതെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
 
വിജയുടെ ദീപാവലി ചിത്രം സര്‍ക്കാരും വിവാദങ്ങളില്‍ അകപ്പെട്ട സാഹചര്യത്തില്‍ ആറ്റ്‌ലിയുടെ പുതിയ ചിത്രത്തെ ആകാംക്ഷയോടെയാണ് ആരാധകര്‍ നോക്കികാണുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം സ്ഥാനം മാര്‍ക് സക്കര്‍ബര്‍ഗിന്

അടുത്ത ലേഖനം
Show comments