'പറഞ്ഞ ടോണ്‍ മാറിപ്പോയി, അത് വേണ്ടായിരുന്നു'; പെപ്പെയോട് മാപ്പ് പറഞ്ഞ് ജൂഡ് ആന്തണി ജോസഫ്

അതേസമയം ജൂഡിനെതിരെ പെപ്പെയുടെ അമ്മ മാനനഷ്ടത്തിനു കേസ് ഫയല്‍ ചെയ്തിട്ടുണ്ട്

Webdunia
വ്യാഴം, 11 മെയ് 2023 (19:48 IST)
നടന്‍ ആന്റണി വര്‍ഗീസിനോട് (പെപ്പെ) മാപ്പ് പറഞ്ഞ് സംവിധായകന്‍ ജൂഡ് ആന്റണി. പെപ്പെയെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ശരിയായില്ലെന്ന് ജൂഡ് പറഞ്ഞു. പറഞ്ഞ ടോണ്‍ മാറിപ്പോയെന്നും പറഞ്ഞ കാര്യം വേണ്ടായിരുന്നെന്നും ജൂഡ് റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പറഞ്ഞത്. 
 
' നാവ് കൊണ്ട് ഞാന്‍ ഒരുപാട് ശത്രുക്കളെ ഉണ്ടാക്കിയിട്ടുണ്ട്. മിനിഞ്ഞാന്ന് കൂടി ഒരു ഇന്റര്‍വ്യൂന് പോയിട്ട് പാവം പെപ്പെനെ കുറിച്ച് പറഞ്ഞിട്ട്...അതിന്റെ കുറ്റബോധത്തിലാണ് ഞാന്‍ ഇപ്പോ ഇരിക്കുന്നത്. അവന്റെ പെങ്ങളുടെ കല്യാണം നടത്തിയത് സിനിമയുടെ അഡ്വാന്‍സ് വാങ്ങിയ കാശ് കൊണ്ടാണെന്ന് ഞാന്‍ പറഞ്ഞു. അത് സത്യമാണോ എന്ന് പോലും എനിക്ക് അറിയാത്ത കാര്യമായിരുന്നു. പെങ്ങളുടെ കല്യാണം കഴിഞ്ഞു ആ സമയത്ത്. അപ്പോള്‍ ഞാന്‍ കരുതി ആ കാശ് കൊണ്ടാണ് കല്യാണം നടത്തിയിട്ടുണ്ടാകുക, അത് കഴിഞ്ഞ് നിര്‍മാതാവിന് കാശ് തിരിച്ചുകൊടുത്തതാകും എന്ന്. അത് പറഞ്ഞ ടോണും മാറിപ്പോയി. പറഞ്ഞ കാര്യവും വേണ്ടായിരുന്നു. അവന്റെ പെങ്ങള്‍ക്കും ഫാമിലിക്കുമൊക്കെ ഭയങ്കര വിഷമമായി കാണും. ഞാന്‍ അവരോട് മാപ്പ് പറയുകയാണ്,' ജൂഡ് പറഞ്ഞു. 
 


അതേസമയം ജൂഡിനെതിരെ പെപ്പെയുടെ അമ്മ മാനനഷ്ടത്തിനു കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. പെങ്ങളുടെ വിവാഹത്തിനു മുന്‍പ് നിര്‍മാതാവിന് അഡ്വാന്‍സ് തിരിച്ചു കൊടുത്തു എന്ന് തെളിവ് സഹിതം പെപ്പെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കുന്നു; കേരള സ്റ്റോറി സിനിമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

ആക്ഷന്‍ ഹീറോ ബിജുവിലെ നടന്‍ മദ്യവുമായി പിടിയില്‍

സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം: കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ സ്ഥിരപ്പെടുത്തും

സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ് കേസ്: നടന്‍ ജയസൂര്യയുടെ 39 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

'ഭീഷണി വേണ്ട, പക്ഷേ ജാഗ്രത വേണം'; ഹിന്ദുക്കള്‍ മൂന്ന് കുട്ടികള്‍ ജനിക്കുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്ന് ആര്‍എസ്എസ് മേധാവി

അടുത്ത ലേഖനം
Show comments