Webdunia - Bharat's app for daily news and videos

Install App

നീരാളിയെ മറികടന്നാലും അബ്രഹാമിനെ മറികടക്കുമോ?

അബ്രഹാമിന് വെല്ലുവിളി ഉയർത്തി നാല് സിനിമകൾ!

Webdunia
ചൊവ്വ, 24 ജൂലൈ 2018 (11:06 IST)
ഈ വർഷം ഇതുവരെ ഇറങ്ങിയ ചിത്രങ്ങളിൽ ബംബർ ഹിറ്റ് ആയി മാറിയിരിക്കുകയാണ് മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികൾ. ജൂണിലെത്തിയ മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികള്‍ അതിവേഗം അമ്പത് കോടി ക്ലബ്ബില്‍ എത്തുകയും അവിടെ നിന്നും വലിയ റെക്കോര്‍ഡിലേക്കുള്ള യാത്രയിലാണ്. 
 
ജൂലൈ പകുതിയോടെ എത്തിയ പൃഥ്വിരാജ് ചിത്രം കൂടെയും ഗംഭീര പ്രകടനം തന്നെയായിരുന്നു നടത്തിയിരുന്നത്. മോഹൻലാലിന്റെ നീരാളിയും ജൂലൈയാണ് റിലീസ് ആയത്. പക്ഷേ, വേണ്ടത്ര പ്രകടനം കാഴ്ച വെയ്ക്കാൻ നീരാളിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. 
 
റിലീസ് ചെയ്യാനിരിക്കുന്ന നാല് ചിത്രങ്ങൾ അബ്രഹാമിന് വെല്ലുവിളിയുയർത്തുമോയെന്ന് കണ്ടറിയാം. ആഗസ്റ്റില്‍ കായംകുളം കൊച്ചുണ്ണി പോലെ ബിഗ് ബജറ്റിലൊരുങ്ങുന്ന സിനിമകളുടെയും റിലീസുണ്ട്. ടൊവിനോ തോമസ് നായകനാകുന്ന മറഡോണ ഈ മാസം തന്നെ റിലീസിനെത്തുകയാണ്. 
 
പ്രശസ്ത സംവിധായകന്‍ ബാലചന്ദ്ര മേനോന്‍ ഏറെ കാലത്തിന് ശേഷം സംവിധാനം ചെയ്യുന്ന സിനിമയാണ് എന്നാലും ശരത്ത്. ഒരിടവേളയ്ക്ക് ശേഷം അനൂപ് മേനോന്‍ തിരക്കഥയെഴുതിയ എന്റെ മെഴുതിരി അത്താശങ്ങൾ എന്നീ ചിത്രങ്ങളും അടുത്തുതന്നെ റിലീസ് ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നടനും അധ്യാപകനുമായ അബ്ദുൽ നാസർ പോക്സോ കേസിൽ മലപ്പുറത്ത് അറസ്റ്റിൽ

എളുപ്പപണി വേണ്ട; വിദ്യാര്‍ഥികള്‍ക്ക് പഠന കാര്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ നല്‍കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

മന്ത്രിമാര്‍ നേരിട്ടെത്തും; ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ താലൂക്കുതല അദാലത്ത് ഡിസംബറില്‍

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

അടുത്ത ലേഖനം
Show comments