Webdunia - Bharat's app for daily news and videos

Install App

ഒരു മാസം റിലീസ് ചെയ്യുന്നത് 10 സിനിമകൾ, കളം നിറഞ്ഞ് കളിക്കാൻ സൂപ്പർതാരങ്ങൾ!

മോഹൻലാലും മമ്മൂട്ടിയും നേർക്കുനേർ

Webdunia
ബുധന്‍, 23 മെയ് 2018 (15:34 IST)
ജൂണിൽ വമ്പൻ സിനിമകളാണ് റിലീസിനൊരുങ്ങുന്നത്. മലയാളത്തിൽ വീണ്ടുമൊരു താരയുദ്ധം ഒരുങ്ങുകയാണ്. മമ്മൂട്ടിയും മോഹൻലാലും നേർക്കുനേർ മത്സരിക്കാനൊരുങ്ങുന്നു. മമ്മൂട്ടി ഈ വർഷത്തെ തന്റെ നാലാമത്തെ ചിത്രവുമായി വരുമ്പോൾ മോഹൻലാൽ തന്റെ ഈ വർഷത്തെ ആദ്യ ചിത്രവുമായിട്ടാണ് എത്തുന്നത്. 
 
കോളിവുഡില്‍ നിന്നും രജനികാന്തിന്റെ കാലാ ജൂണ്‍ ആദ്യ ആഴ്ചയോടെ എത്തുകയാണ്. ഒപ്പം ഹോളിവുഡില്‍ നിന്നും ജുറാസിക് വേൾഡ് 2വും എത്തുന്നു. ഒരേ ദിവസവും അടുത്തടുത്ത ദിവസങ്ങളിലുമായി മലയാളത്തിലെ യുവതാരങ്ങളുടെ സിനിമകളും തിയറ്ററുകളിലേക്ക് എത്തുകയാണ്.  
 
മോഹൻലാലിന്റെ നീരാളിയും മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികളും റിലീസിനൊരുങ്ങുന്നത് ജൂണിലാണ്. സജു തോമസിന്റെ തിരക്കഥയില്‍ ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന നീരാളി ഒരു അഡ്വഞ്ചര്‍ ത്രില്ലറാണ്.  
 
ക്യാപ്റ്റന് ശേഷം ജയസൂര്യ നായകനായി അഭിനയിക്കുന്ന സിനിമയാണ് ഞാന്‍ മേരിക്കുട്ടി. ഈദ് ലക്ഷ്യം വെച്ചെത്തുന്ന സിനിമ ജൂണ്‍ 15 നാണ് റിലീസ് ചെയ്യുന്നത്. രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 
 
കോസ്റ്റിയൂം ഡിസൈനറായ റോഷ്‌നി ദിനകര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് മൈ സ്‌റ്റോറി. പൃഥ്വിരാജും പാര്‍വ്വതിയും നായിക നായകന്മാരായി അഭിനയിക്കുന്ന സിനിമയും ജൂണ്‍ 15 ന് എത്തും. ഒരിടവേളയ്ക്ക് ശേഷം നസ്രിയ നസിം തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് മൈ സ്റ്റോറി. 
 
സ്ട്രീറ്റ്ലൈസ്റ്റ്സ്, പരോള്‍, അങ്കിള്‍ എന്നീ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ നാലാമത്തെ സിനിമയായിട്ടാണ് അബ്രഹാമിന്റെ സന്തതികള്‍ വരുന്നത്. സംവിധായകന്‍ ഹനീഫ് അദേനിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന സിനിമ ജൂണ്‍ 16 റിലീസ് ചെയ്യും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച പ്രൊഫസറെ സസ്പെന്‍ഡ് ചെയ്തു

India- Pakistan: സലാൽ അണക്കെട്ട് തുറന്നുവിട്ട് ഇന്ത്യ, പാകിസ്ഥാൻ പ്രളയഭീതിയിൽ

കെ സുധാകരന്‍ പുറത്ത്, സണ്ണി ജോസഫ് പുതിയ കെപിസിസി പ്രസിഡന്റ്, അടൂര്‍ പ്രകാശ് യുഡിഎഫ് കണ്‍വീനര്‍

പാക്കിസ്ഥാന്റെ തിരിച്ചടിയെ തകര്‍ത്ത് ഇന്ത്യ; പാക്കിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനത്തെ തകര്‍ത്തു

India - Pakistan: തുടങ്ങിയിട്ടേ ഉള്ളുവെന്ന് പറഞ്ഞത് വെറുതെയല്ല, ലാഹോറിൽ ആക്രമണം കടുപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments