Webdunia - Bharat's app for daily news and videos

Install App

ജ്യോതിക പച്ചത്തെറി പറയുന്നു, ഈ വീഡിയോ കണ്ടാല്‍ ഞെട്ടും!

Webdunia
ബുധന്‍, 15 നവം‌ബര്‍ 2017 (18:51 IST)
ജ്യോതിക തമിഴ് സിനിമയിലെ നമ്പര്‍ വണ്‍ നായികയായിരുന്നു ഒരുകാലത്ത്. സൂര്യയുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്ന് മാറിനിന്ന ജ്യോതിക തിരിച്ചുവരവ് നടത്തിയത് റോഷന്‍ ആന്‍ഡ്രൂസിന്‍റെ 36 വയതിനിലേ എന്ന ചിത്രത്തിലൂടെയാണ്.
 
36 വയതിനിലെ സൂപ്പര്‍ഹിറ്റായി. അതിന് ശേഷം മകളിര്‍ മട്ടും എന്നൊരു ചിത്രം വന്നു. അത് ഫ്ലോപ്പായിരുന്നു. മെര്‍സലില്‍ നിത്യാ മേനോന്‍ അവതരിപ്പിച്ച കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചത് ജ്യോതികയെ ആയിരുന്നു. എന്നാല്‍ മൂന്ന് നായികമാരില്‍ ഒരാളാവാന്‍ ഇല്ല എന്ന നിലപാട് ജ്യോതിക സ്വീകരിക്കുകയായിരുന്നു. 
 
ജ്യോതികയുടെ ഏറ്റവും പുതിയ ചിത്രം ‘നാച്ചിയാര്‍’ ആണ്. വിഖ്യാത സംവിധായകന്‍ ബാല ഒരുക്കുന്ന സിനിമ. ബാലയുടെ പതിവ് രീതിയില്‍ ഈ സിനിമയും ഒരു ഷോക്കിംഗ് എക്സ്പീരിയന്‍സ് ആയിരിക്കും.
 
ജ്യോതിക ഈ സിനിമയില്‍ ഒരു പൊലീസ് ഓഫീസറായി വേഷമിടുന്നു. ജി വി പ്രകാശാണ് നായകന്‍. നിര്‍മ്മാതാവ് റോക്‍ലൈന്‍ വെങ്കിടേഷ് സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
 
നാച്ചിയാരുടെ ടീസര്‍ പുറത്തിറങ്ങി. ടീസറിന്‍റെ അവസാനം ജ്യോതിക ഒരു വലിയ തെറിവാക്ക് പറയുന്നുണ്ട്. ബീപ് സൌണ്ടോ കട്ടോ ഇല്ലാതെ അതുള്‍പ്പടെയാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്.
 
ബി സ്റ്റുഡിയോസിന്‍റെ ബാനറില്‍ ബാല തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കിയത് ഇളയരാജ. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് നാച്ചിയാര്‍ റിലീസാകുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂച്ച വാഹനത്തിന് മുന്നിലേക്ക് ചാടി, കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്നുവീണ് യുവതി മരിച്ചു

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണകുമാറും മകള്‍ ദിയയും

മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസസഹായധനം അനുവദിച്ചു: മന്ത്രി സജി ചെറിയാന്‍; 4500രൂപ വീതം നല്‍കും

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

അടുത്ത ലേഖനം
Show comments