Webdunia - Bharat's app for daily news and videos

Install App

‘മഞ്ജു വാര്യരുടെ ദുരൂഹമായ മലക്കം മറിച്ചിൽ‘

എന്തേ മോഹൻലാലിനെ മാത്രം വളഞ്ഞിട്ടാക്രമിക്കുന്നു? - വിമർശനവുമായി കെ സുരേന്ദ്രൻ

Webdunia
തിങ്കള്‍, 2 ജൂലൈ 2018 (11:54 IST)
നടി അക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ ദിലീപിനെ വീണ്ടും അമ്മയിലേക്ക് തിരിച്ചെടുത്തതിനെ തുടർന്ന് മോഹൻലാലിനെതിരെ നടക്കുന്നത് ദുരുദ്ദേശപരമായ ഒറ്റതിരിഞ്ഞുള്ള ആക്രമണമെന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ.
 
നടിയെ ആക്രമിച്ച കേസ്സിൻറെ ഏറ്റവും വലിയ സാമൂഹ്യഗുണഭോക്താവായി മാറിയ മഞ്ജുവാര്യരുടെ ദുരൂഹമായ മലക്കം മറിച്ചിൽ എന്തുകൊണ്ട് സദാചാരവിജൃംഭിത പ്രതിഷേധക്കാർ കാണുന്നില്ലേ എന്ന് സുരേന്ദ്രൻ ചോദിക്കുന്നു.
 
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
മോഹൻലാൽ ഉൾപ്പെടെ ഒരു സിനിമാതാരത്തോടും ആരാധനയില്ല. എന്നാൽ ഇപ്പോൾ മോഹൻലാലിനെതിരെ നടക്കുന്ന അതിരുകവിഞ്ഞ ആക്രമണവും കോലം കത്തിക്കലുമെല്ലാം സ്ത്രീപക്ഷനിലപാട് ഉയർത്തിപ്പിടിക്കുന്നതിനുവേണ്ടിയോ ഇരയോടൊപ്പം നിൽക്കാനോ ഒന്നുമല്ല. 
 
നടക്കുന്നത് കൃത്യമായ ദുരുദ്ദേശത്തോടെയുള്ള ഒറ്റതിരിഞ്ഞുള്ള ആക്രമണമാണ്. ദിലീപിനെ അമ്മയിൽ തിരിച്ചെടുക്കുന്നതിന് മോഹൻലാൽ മാത്രമാണോ ഉത്തരവാദി. മമ്മൂട്ടി തീരുമാനത്തെ എതിർത്തിരുന്നുവോ? എന്തേ പ്രതിഷേധക്കാർ മമ്മൂട്ടിയെ വെറുതെ വിടുന്നു? മൂകേഷും ഗണേഷ് കുമാറും എങ്ങനെ ഹരിശ്ചന്ദ്രൻമാരായി? സിദ്ദിഖും ജഗദീഷും എന്തുകൊണ്ട് ആക്രമിക്കപ്പെടുന്നില്ല? 
 
അതൊക്കെ വിടാം നടിയെ ആക്രമിച്ച കേസ്സിൻറെ ഏറ്റവും വലിയ സാമൂഹ്യഗുണഭോക്താവായി മാറിയ മഞ്ജുവാര്യരുടെ ദുരൂഹമായ മലക്കം മറിച്ചിൽ എന്തുകൊണ്ട് സദാചാരവിജൃംഭിത പ്രതിഷേധക്കാർ കാണുന്നില്ല? ആരാണ് നവമാധ്യമങ്ങളിലും തെരുവിലും ഈ നാടകങ്ങൾക്ക് നേതൃത്വം നൽകുന്നതെന്ന് സൂക്ഷ്മമായി വിലയിരുത്തിയാൽ വസ്തുത ബോധ്യപ്പെടും. 
 
ഇതിൻറെ പിന്നിൽ വെറും രാഷ്ട്രീയം മാത്രമല്ലെന്ന് ബോധ്യപ്പെടാൻ പാഴൂർ പടിപ്പുര വരെയൊന്നും പോകേണ്ടതില്ല. മോഹൻലാലിനെ ഒളിഞ്ഞും തെളിഞ്ഞും ഈ ശക്തികൾ ആക്രമിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. പ്രതിഷേധം അതിരുവിട്ടാൽ മറിച്ചും പ്രതികരണങ്ങളുണ്ടാവും.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments