Webdunia - Bharat's app for daily news and videos

Install App

‘കാണാക്കിനാവ്’ എഴുതിയത് ലോഹിതദാസ് - പുതിയ വിവാദത്തിന് കളമൊരുങ്ങി!

Webdunia
വ്യാഴം, 25 ഒക്‌ടോബര്‍ 2018 (21:04 IST)
1996 പുറത്തിറങ്ങിയ സിബി മലയില്‍ ചിത്രമാണ് കാണാക്കിനാവ്. ടി എ റസാക്ക് തിരക്കഥയെഴുതിയ ആ സിനിമയില്‍ മുരളിയും മുകേഷും സുകന്യയുമായിരുന്നു പ്രധാന താരങ്ങള്‍.
 
മതം ഒരു സമൂഹത്തെ ഏതൊക്കെ രീതിയില്‍ നെഗറ്റീവായി ബാധിക്കുന്നു എന്നുള്ള ഹൃദയസ്പര്‍ശിയായ ആഖ്യാനമായിരുന്നു ആ സിനിമ. കാണാക്കിനാവിന്‍റെ രചനയ്ക്ക് ഏറ്റവും മികച്ച തിരക്കഥാകൃത്തിനുള്ള സംസ്ഥാന അവാര്‍ഡ് ടി എ റസാക്കിന് ലഭിച്ചു.
 
ഇപ്പോള്‍ ലോഹിതദാസിന്‍റെ ഭാര്യ സിന്ധു ലോഹിതദാസ് ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നു. ‘കാണാക്കിനാവ്’ എന്ന തിരക്കഥ ലോഹിതദാസ് ആണെഴുതിയത് എന്നാണ് സിന്ധുവിന്‍റെ വെളിപ്പെടുത്തല്‍. പല സിനിമകളുടെയും സ്ക്രിപ്റ്റ് ശരിയാക്കാനായി പലരും ലോഹിയുടെ സഹായം സ്വീകരിക്കാറുണ്ടായിരുന്നു. ഒട്ടേറെ സിനിമകള്‍ അങ്ങനെ ലോഹി സ്പര്‍ശത്തോടെ പുറത്തുവന്നിട്ടുണ്ട്. 'മീനത്തില്‍ താലികെട്ട്’ എന്ന സിനിമയുടെ ക്ലൈമാക്സ് ലോഹിതദാസിന്‍റെ സൃഷ്ടിയാണെന്ന് അടുത്തിടെ ലാല്‍ ജോസ് വെളിപ്പെടുത്തിയിരുന്നു.
 
എന്നാല്‍ ‘കാണാക്കിനാവ്’ സംബന്ധിച്ച വെളിപ്പെടുത്തല്‍ കൂടുതല്‍ ഗൌരവമുള്ളതാണ്. കാരണം ആ തിരക്കഥയ്ക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചതാണ്. 
 
“ലോഹിയാണ് കാണാക്കിനാവ് തനിക്ക് എഴുതിത്തന്നതെന്ന് റസാക്ക് തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്” എന്നാണ് സിന്ധു പറഞ്ഞിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഈ വിഷയത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളും ചര്‍ച്ചകളും നടക്കുമെന്ന് പ്രതീക്ഷിക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൂട്ടുകാരന് വഴങ്ങിയില്ലെങ്കിൽ നഗ്നചിത്രങ്ങൾ പുറത്തുവിടും; ഭീഷണിപ്പെടുത്തി കാമുകിമാരെ കൈമാറുന്ന സംഘം പിടിയിൽ

ആലുവ പോലീസ് സ്റ്റേഷന്റെ രണ്ടാം നിലയില്‍ നിന്ന് ജനല്‍ തുറന്ന് പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ വാഹനം അപകടത്തില്‍പ്പെട്ടു

'ഗാർഹികപീഡന നിയമങ്ങൾ ഭർത്താവിനെ പിഴിയാനുള്ളതല്ല'; സുപ്രീം കോടതി

കോതമംഗലത്ത് രണ്ടാനമ്മ കൊലപ്പെടുത്തിയ ആറുവയസ്സുകാരിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും

അടുത്ത ലേഖനം
Show comments