Webdunia - Bharat's app for daily news and videos

Install App

കബാലിയാകാന്‍ രജനി വാങ്ങിയ പ്രതിഫലം വെളിപ്പെടുത്തി

കബാലിയാകാന്‍ രജനി വാങ്ങിയ പ്രതിഫലം വെളിപ്പെടുത്തി

Webdunia
ചൊവ്വ, 26 ജൂലൈ 2016 (14:09 IST)
കബാലിയായി രജനികാന്ത് എത്തുന്നു എന്ന വാര്‍ത്തകള്‍ കേട്ടയുടന്‍ ആരാധകര്‍ അന്വേഷിച്ച പ്രധാന കാര്യം രജനിയുടെ പ്രതിഫലത്തെ കുറിച്ചായിരുന്നു. 110 കോടി ചെലവഴിച്ച് നിര്‍മ്മിച്ച ചിത്രത്തില്‍ എത്ര കോടി സ്റ്റൈല്‍ മന്നന് നല്‍കിയെന്നറിയാന്‍ ആരാധകര്‍ക്കും ആകാംക്ഷയുണ്ടായിരുന്നു. 35 കോടി രൂപയാണ് രജനികാന്ത് പ്രതിഫലമായി വാങ്ങിയതെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 35 കോടിയ്‌ക്കൊപ്പം ലാഭത്തിന്റെ ഒരു വിഹിതവും രജനിയ്ക്ക് പ്രതിഫലമായി ലഭിക്കും. ചിത്രം പരാജയമായാല്‍ പ്രതിഫലം തിരികെ നല്‍കാനും നഷ്ടം നികത്താനും രജനി തയ്യാറാകുന്നതിനാല്‍ തന്നെയാണ് ഇത്രയംു ഉയര്‍ന്ന പ്രതിഫലം താരത്തിന് നല്‍കുന്നതും. 
 
റിലീസ് ദിവസം ഇന്ത്യയില്‍ നിന്നുമാത്രം 250 കോടി രൂപയാണ് കബാലി നേടിയത്. അമേരിക്കയില്‍ 480 തിയറ്ററുകളഇലും മലേഷ്യയില്‍ 480 തിയറ്ററുകളിലും ഗള്‍ഫ് രാജ്യങ്ങളില്‍ 500 ലേറെ തിയറ്ററുകളിലും കബാലി പ്രദര്‍ശനം നടത്തുന്നുണ്ട്. ഇതുകൂടാതെ ബ്രിട്ടന്‍, ഓസ്‌ട്രേലിയ, ന്യൂസിലന്റ്, ശ്രീലങ്ക, സ്വിറ്റ്‌സര്‍ലണ്ട്, ഡെന്‍മാര്‍ക്ക്, ഹോളണ്ട്, സ്വീഡന്‍, ദക്ഷിണാഫ്രിക്ക, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലും വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്തിരുന്നു.
 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ 52 കാരന് 130 വർഷം കഠിനത്തടവ്

ഭാര്യയുമായുണ്ടായ വഴക്കിന് പിന്നാലെ യുവാവ് കിണറ്റിലേക്ക് ബൈക്കുമായി ചാടി; രക്ഷിക്കാനിറങ്ങിയവരുള്‍പ്പെടെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം

ശ്വാസകോശത്തിന് പുറത്ത് വെള്ളം കിട്ടുന്ന അവസ്ഥ; ഉമാതോമസ് വെന്റിലേറ്ററില്‍ തുടരും

രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കേരള ഗവര്‍ണറായി ചുമതലയേറ്റു

വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി മാനുഷിക പരിഗണനയില്‍ ഇടപെടല്‍ നടത്താന്‍ തയ്യാറാണെന്ന് ഇറാന്‍

അടുത്ത ലേഖനം
Show comments