Webdunia - Bharat's app for daily news and videos

Install App

കാക്കക്കുയിലിലെ 'ഉഡായിപ്പ്' എലീനയെ ഓര്‍മയുണ്ടോ? സുചേത ഇവിടെയുണ്ട് !

സുചേത ഖന്നയാണ് കാക്കക്കുയിലില്‍ എലീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്

രേണുക വേണു
വ്യാഴം, 29 ഫെബ്രുവരി 2024 (10:10 IST)
'ഉഡായിപ്പിന് കൈയും കാലും വയ്ക്കുക' എന്ന പ്രയോഗം പൊതുവെ മലയാളികള്‍ക്കിടയിലുണ്ട്. ഇത്തരം കഥാപാത്രങ്ങളെ സിനിമയില്‍ അവതരിപ്പിക്കുന്നതില്‍ പ്രത്യേക കഴിവുള്ള സംവിധായകനാണ് പ്രിയദര്‍ശന്‍. ബോയിങ് ബോയിങ്ങിലെ മോഹന്‍ലാല്‍ മുതല്‍ കാക്കക്കുയിലിലെ മുകേഷ് വരെ പ്രിയദര്‍ശന്‍ സിനിമകളില്‍ വന്നുപോയത് നിരവധി ഉഡായിപ്പ് കഥാപാത്രങ്ങളാണ്. അതില്‍ ഏറ്റവും എടുത്തുപറയേണ്ട കഥാപാത്രമാണ് കാക്കക്കുയിലിലെ എലീന എന്നത്. ബാങ്ക് മോഷണവും കൂടെ നിന്നവരെ പോലും പറ്റിച്ച് കടന്നുകളയാനുള്ള എലീനയുടെ ശ്രമങ്ങളും കാക്കക്കുയിലില്‍ പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുന്ന സീനുകളായിരുന്നു. കാക്കക്കുയിലിലെ എലീന ഇപ്പോള്‍ എവിടെയാണ്? 
 
സുചേത ഖന്നയാണ് കാക്കക്കുയിലില്‍ എലീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഡിഡി നാഷണലില്‍ സംപ്രേഷണം ചെയ്തിരുന്ന കരംചന്ദ് എന്ന കുറ്റാന്വേഷണ പരമ്പരയിലൂടെയാണ് സുചേത ഏറെ ശ്രദ്ധിക്കപ്പെട്ടത്. 2001 ല്‍ പുറത്തിറങ്ങിയ കാക്കക്കുയിലില്‍ അഭിനയിക്കാന്‍ പ്രിയദര്‍ശന്റെ ക്ഷണം സ്വീകരിച്ചാണ് സുചേത എത്തിയത്. സോഷ്യല്‍ മീഡിയയിലും താരം ഏറെ സജീവമാണ്. കാക്കക്കുയിലിന് ശേഷം ഏതാനും ഹിന്ദി ചിത്രങ്ങളിലും സുചേത അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും താരം ടെലിവിഷന്‍ രംഗത്ത് സജീവമാണ്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dangal TV (@dangal_tv_channel)

പത്തില്‍ താഴെ സിനിമകളില്‍ മാത്രമാണ് സുചേത ഖന്ന അഭിനയിച്ചിരിക്കുന്നത്. കസൂര്‍ എന്ന സിനിമയിലൂടെയാണ് നടിയുടെ ബോളിവുഡ് അരങ്ങേറ്റം. രണ്‍ബീര്‍ കപൂറും പ്രിയങ്ക ചോപ്രയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അഞ്ജാന അഞ്ജാനി എന്ന സിനിമയിലും സുചേത അഭിനയിച്ചു. ടെലിവിഷന്‍ സീരിയലുകളിലും താരം സജീവമാണ്. 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ജന്മദിനാഘോഷം കഴിഞ്ഞ് മടങ്ങവേ കാര്‍ തോട്ടിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

June 19, Reading Day: ജൂണ്‍ 19: വായനാദിനം

സ്വരാജിന്റെ പിന്തുണ എതിരാളികളില്‍ അങ്കലാപ്പുണ്ടാക്കിയെന്ന് പിണറായി വിജയന്‍

Israel vs Iran: പോര് കനക്കുന്നു; ഇറാനിലെ എണ്ണപ്പാടം ആക്രമിച്ച് ഇസ്രയേല്‍, സ്ഥിതി സങ്കീര്‍ണം

Kerala Weather: ഇന്ന് മഴദിനം, പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കുക; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

അടുത്ത ലേഖനം
Show comments