Webdunia - Bharat's app for daily news and videos

Install App

അങ്ങനെ ആ 40 പേരുള്ള കപ്പൽ ഒടുവിൽ കരക്ക് അടുക്കാറായി! ട്രോളർമാർക്കിട്ടൊരു പണികൊടുത്ത് കാളിദാസ്

ട്രോളർമാരെ ട്രോളി കാളിദാസ്

Webdunia
വെള്ളി, 9 ഫെബ്രുവരി 2018 (09:33 IST)
ഒടുവില്‍ പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമാകുന്നു. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത് കാളിദാസ് ജയറാം നായകനായ പൂമരത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. കാളിദാസ് തന്നെയാണ് റിലീസിങ് തിയതി ഔദ്യോഗികമായി അറിയിച്ചത്.
 
സിനിമ മാര്‍ച്ച് ആദ്യ വാരം തിയറ്ററുകളില്‍ എത്തുമെന്ന് കാളിദാസ് പറഞ്ഞു. 2018 മാർച്ച് 9ന് പൂമരം റിലീസ് ചെയ്യുമെന്നാണ് കാളിദാസ് അറിയിച്ചിരിക്കുന്നത്. പൂമരത്തെ തുടക്കം മുതൽ ട്രോളുന്ന ട്രോളർമാർക്കിട്ടൊരു 'കൊട്ട്' കൊടുത്തുകൊണ്ടാണ് കാളി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 
 
ചിത്രത്തിന്റെ റിലീസ് വൈകിയതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധി ട്രോളുകള്‍ വന്നിരുന്നു. ട്രോളുകള്‍ കാളിദാസ് തന്നെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. മുമ്പ് നിരവധി തവണ റിലീസ് പ്രഖ്യാപിച്ചിട്ടും റിലീസ് ചെയ്യാതിരുന്നതിനാല്‍ പുതിയ തിയതി പുറത്ത് വന്നപ്പോഴും ട്രോളന്‍മാര്‍ ട്രോളുമായി ഇറങ്ങിയിരുന്നു.
 
'നമസ്കാരം. ദൈവം അനുഗ്രഹിച്ചാൽ മറ്റ് തടസ്സം ഒന്നുമില്ലെങ്കിൽ 2018 മാർച്ച് 9ന് പൂമരം റിലീസ് ചെയ്യും.
2018ന്ന് വെച്ചില്ലെങ്കിൽ "എല്ലാ വർഷവും മാർച്ച് 9 ഉണ്ടല്ലോ"ന്ന് പറയൂന്നറിയാം അതോണ്ടാ' - എന്നായിരുന്നു കാളിദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളതീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചു; കണ്ടെയ്‌നറുകള്‍ കടലില്‍ വീണു, ചൈനീസ് കപ്പലെന്ന് വിവരം

ഇന്തോനേഷ്യയയെ മറികടക്കും; ഇന്ത്യ ലോകത്തിലെ ഏറ്റവും മുസ്ലീം ജനസംഖ്യയുള്ള രാജ്യമാകും

Los angeles Riots: കുടിയേറ്റക്കാർക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് ട്രംപ്, ലോസ് ആഞ്ചലസിലെ റെയ്ഡിനിടെ സംഘർഷം സുരക്ഷാസേനയ്ക്ക് പുറമെ മറൈയ്ൻസിനെ കൂടി ഇറക്കാൻ നിർദേശം

ലോക്കല്‍ ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് അഞ്ച് പേര്‍ മരിച്ചു

MSC IRINA Vizhinjam Port: നാല് ഫുട്ബോൾ സ്റ്റേഡിയത്തേക്കാൾ വലിപ്പം , ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ എം എസ് സി ഐറിനെ വിഴിഞ്ഞത്ത്

അടുത്ത ലേഖനം
Show comments