Webdunia - Bharat's app for daily news and videos

Install App

Kalki Box Office: കല്‍ക്കി ഹിറ്റായോ? ഇതുവരെയുള്ള കണക്കുകള്‍ ഇങ്ങനെ

അഞ്ചാം ദിനമായ ഇന്നലെ (തിങ്കളാഴ്ച) 34.6 കോടി മാത്രമാണ് ചിത്രം ആഭ്യന്തര ബോക്‌സ്ഓഫീസില്‍ നിന്ന് കളക്ട് ചെയ്തത്

രേണുക വേണു
ചൊവ്വ, 2 ജൂലൈ 2024 (12:27 IST)
Kalki Box Office Collection

Kalki Box Office: പ്രഭാസ്, അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുക്കോണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്ത കല്‍ക്കി സൂപ്പര്‍ഹിറ്റ് സ്റ്റാറ്റസിലേക്ക്. റിലീസ് ചെയ്തു അഞ്ച് ദിവസം പൂര്‍ത്തിയാകുമ്പോള്‍ കല്‍ക്കിയുടെ ആഗോള ബോക്‌സ്ഓഫീസ് കളക്ഷന്‍ 550 കോടി കടന്നു. സയന്‍സ്-ഫിക്ഷന്‍ ആക്ഷന്‍ സിനിമയായ കല്‍ക്കിക്ക് ഇന്ത്യയില്‍ നിന്ന് മാത്രം ആദ്യദിനം 95.3 കോടി കളക്ട് ചെയ്യാന്‍ സാധിച്ചിരുന്നു. 
 
അഞ്ചാം ദിനമായ ഇന്നലെ (തിങ്കളാഴ്ച) 34.6 കോടി മാത്രമാണ് ചിത്രം ആഭ്യന്തര ബോക്‌സ്ഓഫീസില്‍ നിന്ന് കളക്ട് ചെയ്തത്. അതേസമയം അഞ്ച് ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് മാത്രം 343.6 കോടി ചിത്രം കളക്ട് ചെയ്തിട്ടുണ്ട്. കല്‍ക്കിയുടെ ഹിന്ദി പതിപ്പിന് മാത്രം 128 കോടി ഇതുവരെ കളക്ട് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. ഇന്നത്തോടെ ചിത്രത്തിന്റെ ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ 600 കോടി കടക്കാനാണ് സാധ്യത. 500 മുതല്‍ 600 കോടി വരെയാണ് ചിത്രത്തിനു ആകെ ചെലവ് വന്നിരിക്കുന്നത്. പ്രഭാസ്, അമിതാഭ് ബച്ചല്‍, കമല്‍ഹാസന്‍ എന്നിവരുടെ പ്രതിഫലം അടക്കമാണ് ഇത്ര വലിയ ചെലവ് വന്നിരിക്കുന്നത്. 
 
ജൂണ്‍ 27 നാണ് വേള്‍ഡ് വൈഡായി കല്‍ക്കി റിലീസ് ചെയ്തത്. AD 2898 ല്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്റേത്. മഹാഭാരത യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് കഥ മുന്നോട്ടു പോകുന്നത്. മലയാളത്തില്‍ നിന്ന് ദുല്‍ഖര്‍ സല്‍മാന്‍, അന്ന ബെന്‍ എന്നിവര്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരിക്കുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Prarthana: 'അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട'; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് മല്ലിക

Dhyan Sreenivasan: 'മറ്റവന്‍ വന്നോ, ആ അനൂപ് മേനോന്‍'; ധ്യാൻ ശ്രീനിവാസനെ ട്രോളി അനൂപ് മേനോന്‍, ചിരിച്ച് മറിഞ്ഞ് ധ്യാൻ

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

എല്ലാം കാണുക

ഏറ്റവും പുതിയത്

സൗദിയിൽ ഇനി ഊബർ ടാക്സി ഓടിക്കാൻ സ്ത്രീകളും

ബലാത്സംഗ കേസുകളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിന് മുന്‍പ് അതിജീവിതമാരുടെ വാദം കേള്‍ക്കണമെന്ന് സുപ്രീംകോടതി

മാലിന്യം പരിസ്ഥിതി പ്രശ്‌നം മാത്രമല്ല, ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്നം: മന്ത്രി എംബി രാജേഷ്

തീവ്ര ന്യൂനമര്‍ദ്ദത്തിനൊപ്പം ശക്തികൂടിയ മറ്റൊരു ന്യൂനമര്‍ദ്ദം; മഴ കനക്കുന്നു, വേണം ജാഗ്രത

നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചെന്ന വിവരം ആശ്വാസജനകം: മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments