അറുപത്തിയൊന്നാം വയസ്സിൽ പുനർവിവാഹം ചെയ്ത് കല്പ്പനയുടെ ഭർത്താവ്

നിഹാരിക കെ എസ്
വ്യാഴം, 7 നവം‌ബര്‍ 2024 (14:43 IST)
മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന നടി കൽപന വിടവാങ്ങിയിട്ട് 8 വർഷമായി. ഇപ്പോഴിതാ കല്പ്പനയുടെ ഭർത്താവ് അനിൽ കുമാറിനെ കുറിച്ചുള്ള ഒരു വിശേഷം ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. അനിൽ കുമാർ പുനർവിവാഹിതൻ ആയെന്ന റിപ്പോർട്ട് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഭാര്യക്ക് ഒപ്പം ഗുരുവായൂരിൽ ഒരു പൊതുവേദിയിൽ എത്തിയപ്പോഴുണ്ടായ ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ഒരു നവ വധുവിനെപോലെ അണിഞ്ഞൊരുങ്ങിയാണ് അനിലിന് ഒപ്പം ഭാര്യ ചേർന്നു നിൽക്കുന്നത്. 
 
61 വയസ്സായി അനിലിന്, അമ്മ കൂടി ഒപ്പം ഇല്ലാതെ ആയതോടെ ഒറ്റപ്പെട്ട അവസ്ഥയിൽ ആയിരുന്നു. അപ്പോൾ ഇനി ഒരു കൂട്ട് അദ്ദേഹത്തിന് ഉണ്ടാകുന്നതിൽ തെറ്റ് എന്താണ് എന്നൊക്കെയുള്ള ചർച്ചകളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നുണ്ട്. ഭാര്യയെ സഹപ്രവർത്തകർക്കും കൂട്ടുകാർക്കും ആയി സന്തോഷത്തോടെ പരിചയപ്പെടുത്തുന്ന അനിലിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.
 
കല്പ്പനയുടെ മരണശേഷം അനിൽ കുമാറിനെക്കുറിച്ച് അധികം വാർത്തകൾ വന്നിട്ടുണ്ടായിരുന്നില്ല. കല്പ്പനയുടെ മകൾ ശ്രീമായി നടിയുടെ അമ്മയ്ക്ക് ഒപ്പമാണ്. മകളുടെ സിനിമ പ്രവേശനവുമായി ബന്ധപ്പെട്ട വാർത്തകൾ വന്നപ്പോഴും അനിലിന്റെ മുഖവും സോഷ്യൽ മീഡിയാ പരതിയിരുന്നു. എന്നാൽ എല്ലാ ഇടത്തു നിന്നും അനിൽ വിട്ടുനിൽക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

തുലാവർഷത്തിന് പുറമെ ന്യൂനമർദ്ദവും രൂപപ്പെട്ടു, സംസ്ഥാനത്ത് നാളെയും മറ്റന്നാളും തീവ്രമഴ

സ്‌കൂളില്‍ കുരുമുളക് സ്പ്രേ ഉപയോഗിച്ച് വിദ്യാര്‍ത്ഥി; 12 പേര്‍ ആശുപത്രിയില്‍

ദീപാവലിക്ക് സംസ്ഥാനത്ത് 'ഹരിത പടക്കങ്ങള്‍' മാത്രം; പൊട്ടിക്കേണ്ടത് രാത്രി 8നും 10നും ഇടയില്‍ മാത്രം

അപൂർവ ധാതുക്കളുടെ യുദ്ധം: ചൈനയ്ക്കെതിരെ അമേരിക്ക, ‘സഹായിയായി ഇന്ത്യ’യെ കാണുന്നുവെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി

ഹിന്ദി ഭാഷയ്ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ തമിഴ്‌നാട്; മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നിയമസഭയില്‍ ബില്ല് അവതരിപ്പിക്കും

അടുത്ത ലേഖനം
Show comments