Webdunia - Bharat's app for daily news and videos

Install App

കമല്‍ഹാസന്‍ ഗൗതമിയെ വിവാഹം കഴിച്ചിട്ടുണ്ടോ? ഇതാണ് താരങ്ങള്‍ക്കിടയില്‍ സംഭവിച്ചത്

1988 ല്‍ നടി സരികയുമായി കമല്‍ ലിവിങ് ടുഗെദര്‍ റിലേഷന്‍ഷിപ്പ് ആരംഭിച്ചു

രേണുക വേണു
വെള്ളി, 27 സെപ്‌റ്റംബര്‍ 2024 (11:52 IST)
എക്കാലത്തും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പേരാണ് കമല്‍ ഹാസന്റേത്. സിനിമയില്‍ സജീവമാകുന്ന സമയത്താണ് കമല്‍ വിവാഹിതനാകുന്നത്. അന്ന് പ്രായം 24 വയസ്സ് മാത്രം. പ്രശസ്ത നൃത്ത കലാകാരി വാണി ഗണപതിയെയാണ് 1978 ല്‍ കമല്‍ഹാസന്‍ വിവാഹം കഴിച്ചത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. വിവാഹ ശേഷം കമല്‍ഹാസന്റെ കോസ്റ്റ്യൂം ഡിസൈനറായി വാണി പ്രവൃത്തിച്ചു. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും തങ്ങളുടെ ബന്ധം നിയമപരമായി വേര്‍പിരിഞ്ഞു. 
 
1988 ല്‍ നടി സരികയുമായി കമല്‍ ലിവിങ് ടുഗെദര്‍ റിലേഷന്‍ഷിപ്പ് ആരംഭിച്ചു. സരികയുമായുള്ള ബന്ധത്തില്‍ പിറന്ന ആദ്യ മകളാണ് ശ്രുതി ഹാസന്‍. ശ്രുതി ജനിച്ച ശേഷമാണ് ഇരുവരും നിയമപരമായി വിവാഹിതരായത്. ഈ ബന്ധത്തില്‍ അക്ഷര എന്ന മകളും ഉണ്ട്. 2002 ല്‍ ഇരുവരും വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചു. 2004 ല്‍ ഈ ബന്ധം നിയമപരമായി പിരിഞ്ഞു. 
 
രണ്ടാം വിവാഹബന്ധം പിരിഞ്ഞ ശേഷമാണ് നടി ഗൗതമിയുമായി കമല്‍ഹാസന്‍ അടുക്കുന്നത്. 2005 മുതല്‍ 2016 വരെ ഇരുവരും ലിവിങ് ടുഗെദര്‍ റിലേഷന്‍ഷിപ്പിലായിരുന്നു. പിന്നീട് ഇരുവരും പിരിഞ്ഞു. കമലുമായി പിരിയുന്നത് ഹൃദയഭേദകമെന്നായിരുന്നു ഗൗതമി അന്ന് പ്രതികരിച്ചത്. അതേസമയം ഇരുവരും നിയമപരമായി വിവാഹം കഴിച്ചിട്ടില്ല. 
 
നടി ശ്രീവിദ്യയുടെ പേരുമായി ചേര്‍ത്തും കമല്‍ഹാസന്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു. ശ്രീവിദ്യയും കമലും പ്രണയത്തിലായിരുന്നെന്ന് അക്കാലത്ത് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇരുവരും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ആ വിവാഹം നടന്നില്ലെന്നുമാണ് റിപ്പോര്‍ട്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

എറണാകുളം പെരുമ്പാവൂരിൽ 2 ദിവസം മുൻപ് കാണാതായ 18 കാരിയുടെ മൃതദേഹം കണ്ടെത്തി

ഇനി അങ്കണവാടിയില്‍ ബിരിയാണിയും; കുട്ടികള്‍ക്കുള്ള ഭക്ഷണ മെനു പരിഷ്‌കരിച്ചു

കൊല്ലത്ത് മുടി വെട്ടിയിലെന്ന കാരണത്താല്‍ വിദ്യാര്‍ഥികളായ 14 പേരെ സ്‌കൂളില്‍ നിന്ന് പുറത്താക്കി; മഴ നനഞ്ഞു നിന്നെന്ന് കുട്ടികളുട പരാതി

കേരളത്തിൽ മൂന്നും നാലും റെയിൽവേ പാതകൾ വരുന്നു, ഭൂമിയേറ്റെടുക്കലിന് പിന്തുണ തേടിയെന്ന് അശ്വിനി വൈഷ്ണവ്

രാത്രി 12ന് ശേഷം ഓണ്‍ലൈന്‍ ഗെയിം ലോഗിന്‍ വേണ്ട,തമിഴ്നാട് സര്‍ക്കാരിന്റെ നിയന്ത്രണം ശരിവെച്ച് മദ്രാസ് ഹൈക്കോടതി

അടുത്ത ലേഖനം
Show comments