Webdunia - Bharat's app for daily news and videos

Install App

കമല്‍ഹാസന്റെ വാര്‍ദ്ധക്യം കുറയ്ക്കുന്ന രംഗങ്ങള്‍,'വിക്രം' പോലെയാകില്ല 'ഇന്ത്യന്‍ 2ല്‍', 30 വയസ്സിലേക്ക് തിരികെ പോകാന്‍ നടന്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 24 ജൂലൈ 2023 (13:19 IST)
30 വയസ്സ് പ്രായമുള്ളപ്പോള്‍ കമല്‍ഹാസന്‍ അഭിനയിച്ചിട്ടുള്ള സിനിമകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ ? ഇല്ലെങ്കില്‍ വിഷമിക്കേണ്ട നടന്റെ വരാനിരിക്കുന്ന ഇന്ത്യന്‍ 2ല്‍ 30 വയസ്സുകാരനായി മാറും.ഡി ഏജിംഗ് ടെക്‌നോളജി ഉപയോഗിച്ച് ചെറുപ്പത്തിലെ അതേ ഗെറ്റപ്പിലേക്ക് കമലിനെ മാറ്റിയെടുക്കും.സേനാപതി എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം ഇത്തരത്തില്‍ ആകും സ്‌ക്രീനില്‍ എത്തുക.
 
നേരത്തെ കമലിനുവേണ്ടി സംവിധായകന്‍ ലോകേഷ് കനകരാജ് ഡി ഏജ് ടെക്‌നിക്ക് ഉപയോഗിച്ചെങ്കിലും വിക്രം സിനിമയില്‍ അത് ഉള്‍പ്പെടുത്തിയില്ല. സമയവും ചെലവും കണക്കെടുത്താണ് അദ്ദേഹം സിനിമയില്‍ നിന്ന് ആ രംഗം ഒഴിവാക്കിയത്.കമല്‍ഹാസന്റെ വാര്‍ദ്ധക്യം കുറയ്ക്കുന്ന രംഗങ്ങള്‍ പിന്നീട് പുറത്ത് വിടുമെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. എന്തായാലും അതിനുമുമ്പ് തന്നെ ഇന്ത്യന്‍ 2 എത്തുമോ എന്നതാണ് ഇനി അറിയേണ്ടത്.
 
ഇന്ത്യന്‍ 2' ല്‍ കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത് സിംഗ്, സിദ്ധാര്‍ത്ഥ്, പ്രിയ ഭവാനി ശങ്കര്‍, ബോബി സിംഹ, വിവേക്, നെടുമുടി വേണു എന്നിവരും അഭിനയിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മെസിയെ വരവേല്‍ക്കാന്‍ ആവേശപൂര്‍വ്വം ഒരുമിക്കാം; അര്‍ജന്റീനയുടെ വരവ് സ്ഥിരീകരിച്ച് മുഖ്യമന്ത്രിയും

പ്രവാസിയിൽ നിന്നും 25,000 രൂപ കൈക്കൂലി, ഡെപ്യൂട്ടി തഹസിൽദാർ പിടിയിൽ

തൊണ്ടി മുതല്‍ കേസില്‍ ആന്റണി രാജുവിന് സുപ്രീംകോടതിയില്‍ തിരിച്ചടി; വിചാരണ നേരിടണം

തൃശൂരിലെ പ്രമുഖ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു

ആണവഭീതിയിൽ യൂറോപ്പ്, പൗരന്മാർ വെള്ളവും ഭക്ഷണവും അടക്കമുള്ള മുൻകരുതലുകൾ എടുക്കണമെന്ന ലഘുലേഖയുമായി നാറ്റോ രാജ്യങ്ങൾ

അടുത്ത ലേഖനം
Show comments