Webdunia - Bharat's app for daily news and videos

Install App

തിരഞ്ഞെടുപ്പ് മൂലം റിലീസ് മാറ്റി; കങ്കണ ഇന്ദിരാ ഗാന്ധിയായെത്തുന്ന എമര്‍ജന്‍സി റിലീസ് എന്നുണ്ടാകും

സിആര്‍ രവിചന്ദ്രന്‍
ശനി, 18 മെയ് 2024 (15:50 IST)
ബോളിവുഡ് താരവും ബിജെപി നേതാവുമായ കങ്കണ റണാട്ട് ഇന്ദിരാ ഗാന്ധിയായെത്തുന്ന എമര്‍ജന്‍സി റിലീസ് നിരവധി തവണയാണ് മാറ്റിവച്ചിട്ടുള്ളത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ കങ്കണ മത്സരിക്കുന്നതാണ് പ്രധാന കാരണം. നേരത്തേ 2023 നവംബര്‍ 24നായിരുന്നു റിലീസ് ഡേറ്റായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ അത് മാറ്റുകയായിരുന്നു. എന്നാല്‍ റിലാസ് ഡേറ്റ് പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് നിര്‍മാതാക്കളായ മണികര്‍ണിക ഫിലിം പ്രൊഡക്ഷന്‍ അറിയിക്കുന്നത്. 
 
അതേസമയം സിനിമയില്‍ നിര്‍മിക്കുന്നതിനെക്കാള്‍ പ്രയാസമാണ് ഇലക്ഷന്‍ പ്രചരണമെന്ന് കങ്കണ റണാട്ട് പറഞ്ഞു. സിനിയിലുള്ള പ്രയാസം ഇതിനുമുന്നില്‍ ഒരു തമാശയാണെന്നും അവര്‍ പറഞ്ഞു. ഹിമാചല്‍ പ്രദേശിലെ മാണ്ഡി മണ്ഡലത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി കങ്കണ മത്സരിക്കുന്നത്. അവസാന ഘട്ടമായ ഏഴാം ഘട്ടത്തിലാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്. ജൂണ്‍ ഒന്നിനാണ് ഇവിടെ പോളിങ് നടക്കുക. ഒരു ഇന്‍സ്റ്റഗ്രാം സ്റ്റാറിയിലൂടെയാണ് കങ്കണ ഇക്കാര്യം പറഞ്ഞത്. 
 
ഒരു ദിവസം 450 കിലോമീറ്ററാണ് മലകള്‍ വഴിയും പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയും സഞ്ചരിച്ചത്. കൂടാതെ രാത്രിയും യാത്രയിലാണ്. ശരിക്കും ആഹാരം പോലും കഴിക്കാന്‍ സാധിക്കാതെ കാറിലിരുന്ന് അലയുകയാണ്. ഇതുവച്ചു നോക്കുമ്പോള്‍ സിനിമ നിര്‍മിക്കുന്നത് ഒരു തമാശയായിട്ടാണ് തോന്നുന്നതെന്ന് കങ്കണ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടിൽ ഗ്രൈന്‍റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിക്കും; ഭീകരന്‍ നേരിൽ കണ്ടത് 13 മലയാളികളെ

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ലക്ഷം രൂപാ പിഴ

അടുത്ത ലേഖനം
Show comments