Webdunia - Bharat's app for daily news and videos

Install App

തന്റെ ഭര്‍ത്താവും കങ്കണയും തമ്മില്‍ അടുപ്പമുണ്ടെന്ന് സെറീന അറിഞ്ഞിരുന്നു; അച്ഛന്റെ പ്രായമുള്ള ഒരാളെ പ്രണയിച്ചത് തെറ്റായി പോയെന്ന് കങ്കണ

Webdunia
ബുധന്‍, 25 ജനുവരി 2023 (11:57 IST)
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് സെറീന വഹാബ്. നടനും സംവിധായകനും നിര്‍മാതാവുമായ ആദിത്യ പഞ്ചോളിയാണ് സെറീനയുടെ ഭര്‍ത്താവ്. സെറീനയേക്കാള്‍ ആറ് വയസ്സിനു ഇളയതാണ് ആദിത്യ. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 32 വര്‍ഷങ്ങള്‍ പിന്നിട്ടു. ഇപ്പോഴും ഇരുവരും ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കുന്നു. ഒരു സിനിമാകഥ പോലെയാണ് സെറീനയുടെയും ആദിത്യയുടെയും വിവാഹജീവിതം. 
 
വിവാഹം കഴിഞ്ഞ് ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ആദിത്യ പഞ്ചോളി മറ്റ് പ്രണയങ്ങളിലേക്ക് പോയി. നടി പൂജ ബേദിയുമായാണ് ആദിത്യയുടെ ആദ്യ പ്രണയം. പല രാത്രികളിലും പൂജയുടെ ഫ്ളാറ്റില്‍ ആദിത്യ ഉണ്ടായിരുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചു. പൂജയുമായി ഇഷ്ടത്തിലായിരുന്ന കാലത്ത് അവരുടെ ജോലിക്കാരിയായ പെണ്‍കുട്ടി ആദിത്യയ്ക്കെതിരെ രംഗത്തെത്തിയതും വലിയ വിവാദമായിരുന്നു. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി പൂജയുടെ ജോലിക്ക് നില്‍ക്കുന്ന പതിനഞ്ചു വയസുകാരിയായ പെണ്‍കുട്ടിയെ ആദിത്യ പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. ഇതോടെ പൂജയുമായിട്ടും താരം തെറ്റി. എന്നാല്‍, ഇത്ര വലിയ ആരോപണങ്ങള്‍ക്കിടയിലും ഭര്‍ത്താവിനൊപ്പം ഉറച്ചുനില്‍ക്കുകയായിരുന്നു സെറീന വഹാബ് ചെയ്തത്. 
 
പിന്നീട് ഇപ്പോഴത്തെ സൂപ്പര്‍താരം കങ്കണ റണാവത്തുമായുള്ള ആദിത്യയുടെ പ്രണയബന്ധം ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിച്ച വലിയ വാര്‍ത്തയാണ്. 2004 ലായിരുന്നു ഇരുവരും തമ്മിലുള്ള ബന്ധം ആരംഭിച്ചത്. കങ്കണയുടെ അരങ്ങേറ്റ സിനിമയായ ഗ്യാങ്സ്റ്ററില്‍ അഭിനയിക്കാന്‍ സഹായിച്ചത് ആദിത്യയാണ്. ഈ ബന്ധം പിന്നീട് ശക്തമായി. ഇരുവരും കടുത്ത പ്രണയത്തിലായി. നാലര വര്‍ഷത്തോളം ഇരുവരും ഡേറ്റിങ്ങില്‍ ആയിരുന്നു. തന്റെ ഭര്‍ത്താവ് കങ്കണയുമായി കിടക്ക പങ്കിട്ടിരുന്ന കാര്യം സെറീന പില്‍ക്കാലത്ത് അറിഞ്ഞു. 
 
2017 ലാണ് ആദിത്യയുമായി തനിക്കുണ്ടായിരുന്ന ബന്ധത്തെ കുറിച്ച് കങ്കണ തുറന്നുപറഞ്ഞത്. ആദിത്യക്കെതിരെ ലൈംഗിക ആരോപണം എന്ന നിലയിലാണ് കങ്കണ ഇക്കാര്യം ഉന്നയിച്ചത്. തന്നെ ആദിത്യ ചൂഷണം ചെയ്തതായും അന്ന് 17 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ എന്നും കങ്കണ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ആദിത്യ തന്നെ ശാരീരികമായി മര്‍ദ്ദിച്ചെന്നും കങ്കണ ആരോപിച്ചിരുന്നു. സെറീനയ്ക്ക് കാര്യങ്ങള്‍ മനസിലാകുമെന്നും സെറീന തന്നെ ഒരു മകളെ പോലെയാണ് കാണുന്നതെന്നും അന്ന് കങ്കണ പറഞ്ഞിരുന്നു. 
 
എന്നാല്‍, കങ്കണയുടെ ആരോപണങ്ങള്‍ക്കെല്ലാം സെറീനയാണ് രൂക്ഷ ഭാഷയില്‍ മറുപടി നല്‍കിയത്. കങ്കണയുമായി തന്റെ ഭര്‍ത്താവ് ഡേറ്റിങ്ങില്‍ ആയിരുന്ന കാര്യം അറിയാമെന്ന് സെറീന പറഞ്ഞു. ആദിത്യയുമായുള്ള ബന്ധത്തില്‍ വിള്ളലേറ്റതിനു ശേഷമാണ് കങ്കണ ഇതൊരു ആരോപണമായി ഉന്നയിക്കുന്നതെന്ന് സെറീന പറഞ്ഞു. കാര്യങ്ങള്‍ എല്ലാം കഴിഞ്ഞ് ബന്ധം വേര്‍പ്പെട്ട ശേഷം ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ല എന്ന നിലപാടായിരുന്നു സെറീനയ്ക്ക്. തന്റെ ഭര്‍ത്താവുമായി കിടക്ക പങ്കിട്ട ഒരാളെ എങ്ങനെ മകളെ പോലെ കാണാന്‍ സാധിക്കുമെന്നും സെറീന പരസ്യമായി ചോദിച്ചു. കങ്കണയ്ക്കെതിരെ സെറീന അക്കാലത്ത് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. 
 
17 വയസ്സുള്ളപ്പോള്‍ തന്റെ പിതാവിന്റെ പ്രായമുള്ള ആദിത്യ പഞ്ചോളി തന്നെ ക്രൂരമായി മര്‍ദിച്ചു എന്നാണ് കങ്കണ അന്ന് പറഞ്ഞത്. ശാരീരികമായി ആക്രമിച്ചു. ആരും സഹായിക്കാന്‍ ഉണ്ടായിരുന്നില്ല. തലയില്‍ ശക്തിയായി അടിച്ചു. തന്റെ തലയില്‍ നിന്ന് രക്തം വരാന്‍ തുടങ്ങി. ഇതിനെതിരെ നിയമപരമായി പോകുമെന്നും അന്ന് കങ്കണ പറഞ്ഞിരുന്നു. എന്നാല്‍, ഇത്തരം ആരോപണങ്ങള്‍ക്കിടയിലും ഭര്‍ത്താവ് ആദിത്യയെ സെറീന പിന്തുണയ്ക്കുകയായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞു, 2 മരണം: നിരവധി പേർക്ക് പരിക്ക്

വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടുന്നു, രാജ്യറാണി പകൽവണ്ടിയായി എറണാകുളത്തേക്ക് ഓടിക്കാൻ ആലോചന

പാതിവില തട്ടിപ്പ്: തിരൂരിൽ പരാതിയുമായി നൂറോളം വീട്ടമ്മമാർ

കാന്‍സര്‍ സ്‌ക്രീനിംഗില്‍ എല്ലാവരും പങ്കാളികളാകണം, ഈ രോഗത്തിന് സമ്പന്നനോ ദരിദ്രനെന്നോ വ്യത്യാസമില്ല: നിയമസഭാ സ്പീക്കര്‍

യുവതി തൂങ്ങിമരിച്ച നിലയിൽ : ഭർത്താവും വനിതാ സുഹൃത്തും അറസ്റ്റിൽ

അടുത്ത ലേഖനം
Show comments