Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡിന് പണി കിട്ടാന്‍ പോകുന്നു ! നൂറ് കോടി ക്ലബില്‍ കയറില്ല

Webdunia
ബുധന്‍, 11 ഒക്‌ടോബര്‍ 2023 (10:14 IST)
മമ്മൂട്ടിയെ നായകനാക്കി റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്‌ക്വാഡ് തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. റിലീസ് ചെയ്ത് 12 ദിവസങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 70 കോടിക്ക് അടുത്തെത്തി. ചിത്രത്തിന്റെ ടോട്ടല്‍ ബിസിനസ് 100 കോടിയായെന്നും റിപ്പോര്‍ട്ടുകളുണ്ട്. മമ്മൂട്ടിയുടെ ആദ്യ നൂറ് കോടി പടമാകുമോ കണ്ണൂര്‍ സ്‌ക്വാഡ് എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ മമ്മൂട്ടി ചിത്രത്തിനു എട്ടിന്റെ പണിയാണ് കിട്ടാന്‍ പോകുന്നത് ! 
 
വിജയ് നായകനാകുന്ന ലോകേഷ് കനകരാജ് ചിത്രം ലിയോ ഒക്ടോബര്‍ 19 ന് തിയറ്ററുകളിലെത്തും. ശ്രീ ഗോകുലം മൂവീസാണ് കേരളത്തില്‍ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോള്‍ കണ്ണൂര്‍ സ്‌ക്വാഡ് പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്ന നിരവധി സ്‌ക്രീനുകളാണ് ലിയോയ്ക്ക് വേണ്ടി ഗോകുലം മൂവീസ് സ്വന്തമാക്കിയിരിക്കുന്നത്. ഒക്ടോബര്‍ 19 ന് ലിയോ എത്തുന്നതോടെ മിക്ക സ്‌ക്രീനുകളില്‍ നിന്നും കണ്ണൂര്‍ സ്‌ക്വാഡ് പുറത്താകും. വിജയ് ചിത്രത്തിന്റെ വരവ് ബോക്‌സ്ഓഫീസില്‍ നൂറ് കോടി കളക്ട് ചെയ്യാനുള്ള മമ്മൂട്ടി ചിത്രത്തിന്റെ സാധ്യതകള്‍ ഇല്ലാതാക്കും. 
 
നിലവിലെ കണക്കുകള്‍ വെച്ച് നോക്കുമ്പോള്‍ ഒക്ടോബര്‍ 19 ആകുമ്പോഴേക്കും കണ്ണൂര്‍ സ്‌ക്വാഡിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 80 കോടി കടക്കാനാണ് സാധ്യത. വിജയ് ചിത്രത്തിനു മോശം അഭിപ്രായം ലഭിച്ചാല്‍ മാത്രമേ കണ്ണൂര്‍ സ്‌ക്വാഡിന് സ്‌ക്രീനുകള്‍ തിരിച്ചുപിടിക്കാന്‍ സാധിക്കൂ. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

Operation Spider Web: യുദ്ധതന്ത്രമാകെ മാറ്റുന്ന യുക്രെയ്‌ന്റെ ഡ്രോണ്‍ വാര്‍ ഫെയര്‍, ഓപ്പറേഷന്‍ സ്‌പൈഡര്‍ വെബിന്റെ പ്രാധാന്യമെന്ത്

ശസ്ത്രക്രിയയ്ക്ക് ശേഷം മുന്‍ കളക്ടര്‍ എം നന്ദകുമാര്‍ കോമയിലായി; തിരുവനന്തപുരത്ത് സര്‍ജനെതിരെ കേസെടുത്തു

എറണാകുളം പെരുമ്പാവൂരിൽ 2 ദിവസം മുൻപ് കാണാതായ 18 കാരിയുടെ മൃതദേഹം കണ്ടെത്തി

ഇനി അങ്കണവാടിയില്‍ ബിരിയാണിയും; കുട്ടികള്‍ക്കുള്ള ഭക്ഷണ മെനു പരിഷ്‌കരിച്ചു

കൊല്ലത്ത് മുടി വെട്ടിയിലെന്ന കാരണത്താല്‍ വിദ്യാര്‍ഥികളായ 14 പേരെ സ്‌കൂളില്‍ നിന്ന് പുറത്താക്കി; മഴ നനഞ്ഞു നിന്നെന്ന് കുട്ടികളുട പരാതി

അടുത്ത ലേഖനം
Show comments