'കാന്താര' 400 കോടി ക്ലബ്ബിലേക്ക് ? കേരളത്തില്‍ 43 ദിവസം പിന്നിട്ട് കന്നഡ ചിത്രം!

കെ ആര്‍ അനൂപ്
ശനി, 12 നവം‌ബര്‍ 2022 (11:50 IST)
നല്ല സിനിമകളെ എന്നും നെഞ്ചോട് ചേര്‍ത്തിട്ടുള്ളവരാണ് മലയാളികള്‍. അന്യഭാഷ ചിത്രങ്ങള്‍ക്ക് കേരളത്തില്‍ വലിയ സ്വീകാര്യതയാണ് ഈയടുത്തായി ലഭിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് കേരളത്തിലെ തിയേറ്ററുകളില്‍ എത്തിച്ച 'കാന്താര' തരംഗം അവസാനിക്കുന്നില്ല.
മേക്കിങ്കൊണ്ടും കഥ പറയുന്ന രീതിക്കൊണ്ടും വ്യത്യസ്തത പുലര്‍ത്തിയ 'കാന്താര' സെപ്റ്റംബര്‍ 30നാണ് തിയേറ്ററുകളില്‍ എത്തിയത്.കന്നഡ പതിപ്പിന് 100 കോടി തൊടാന്‍ അധികം സമയം വേണ്ടിവന്നില്ല.തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം പതിപ്പുകളും പിന്നീട് തിയേറ്ററുകളില്‍ എത്തി. കേരളത്തില്‍ 43 ദിവസം പിന്നിടുകയാണ് കാന്താര.
 
ആറാഴ്ച പിന്നിട്ടിട്ടും സിനിമ കാണാന്‍ ആളുകള്‍ എത്തുന്നു.360 കോടിയാണ് ഇതുവരെ ചിത്രം സ്വന്തമാക്കിയത്. 328 കോടി ഇന്ത്യയില്‍ നിന്നും 30 കോടി വിദേശ മാര്‍ക്കറ്റുകളില്‍ നിന്നുമാണ് നേടിയത്. ഈയാഴ്ച അവസാനിക്കുമ്പോള്‍ കാന്താര 400 കോടി ക്ലബ്ബില്‍ ഇടം പിടിക്കുമെന്ന് ട്രെഡ് അനലിസ്റ്റുകള്‍ കണക്ക് കൂട്ടുന്നത്.ഹിന്ദി പതിപ്പ് 70.50 കൂടി സ്വന്തമാക്കി കഴിഞ്ഞു.
 
 
  
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കുന്നു; കേരള സ്റ്റോറി സിനിമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

ആക്ഷന്‍ ഹീറോ ബിജുവിലെ നടന്‍ മദ്യവുമായി പിടിയില്‍

സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം: കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ സ്ഥിരപ്പെടുത്തും

സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ് കേസ്: നടന്‍ ജയസൂര്യയുടെ 39 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

'ഭീഷണി വേണ്ട, പക്ഷേ ജാഗ്രത വേണം'; ഹിന്ദുക്കള്‍ മൂന്ന് കുട്ടികള്‍ ജനിക്കുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്ന് ആര്‍എസ്എസ് മേധാവി

അടുത്ത ലേഖനം
Show comments