Webdunia - Bharat's app for daily news and videos

Install App

കസബയുടെ രണ്ടാം ഭാഗം വരുന്നു?! മമ്മൂട്ടി അഭിനയിക്കുമോ?

രാജൻ സക്കറിയ ഒരിക്കൽകൂടി? കസബയുടെ രണ്ടാം ഭാഗം വരണമെന്ന് സോഷ്യൽ മീഡിയ!

Webdunia
ബുധന്‍, 13 ഡിസം‌ബര്‍ 2017 (13:13 IST)
റിലീസ് ചെയ്തതുമുതൽ ചർച്ചകളിലും വിവാദങ്ങളിലും ഇടംപിടിച്ച മമ്മൂട്ടി ചിത്രമാണ് കസബ. രാജൻ സക്കറിയ എന്ന വഷളനായ പൊലീസ് ഓഫീസറെയായിരുന്നു ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ചത്. രഞ്ജി പണിക്കരുടെ മകൻ നിധിൻ രൺജി പണിക്കരുടെ കന്നി സംവിധാന സംരംഭ‌മായിരുന്നു കസബ. 
 
ചിത്രം ഇറങ്ങി ഒന്നര വർഷത്തിന് ശേഷം നടി പാർവതി ഈ ചിത്രത്തേയും മമ്മൂട്ടിയേയും രൂക്ഷമായി വിമർശിച്ചതോടെ ചിത്രത്തിനു രണ്ടാം ഭാഗം വേണമെന്ന് സോഷ്യൽ മീഡിയ. പാർവതിയുടെ വിമർശനമാണ് ഈ ആലോചനക്ക് കാരണം. 
 
അതിനെതിരെ ഇപ്പോൾ പ്രതികരണവുമായി മമ്മൂട്ടി ആരാധകർ രംഗത്ത് വന്നിരിക്കുകയാണ്. കസബ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആവശ്യപ്പെട്ടു കൊണ്ടാണ് അവർ പാർവതിക്കെതിരെ പ്രതികരിക്കുന്നത്. ഏതായാലും ആരാധകരുടെ ആവശ്യപ്രകാരം കസബക്കു ഒരു രണ്ടാം ഭാഗം വരുമോ എന്നും മമ്മൂട്ടി അതിൽ അഭിനയിക്കുമോ എന്നും കാത്തിരുന്ന് കാണാം.
 
മമ്മൂട്ടി എന്ന മഹാനടൻ ഇത്തരം നായകന്മാരെ വെള്ളിത്തിരയിൽ അവതരിപ്പിച്ചു സ്ത്രീകളോട് അപകീർത്തികരമായ ഡയലോഗുകൾ പറയുന്നത് സങ്കടകരമാണെന്നും തന്നെ വളരെ നിരാശപ്പെടുത്തിയ ഒരു മോശം ചിത്രമാണ് കസബ എന്നുമായിരുന്നു പാർവതി പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു

ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം ബാങ്കിലേക്ക്; പ്രതിവര്‍ഷം പലിശയായി ലഭിക്കുന്നത് 10കോടിയോളം രൂപ

ആന എഴുന്നെള്ളിപ്പിന് നിയന്ത്രണങ്ങള്‍: ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

മുംബൈയില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിച്ച് അപകടം; 13 പേര്‍ മരിച്ചു

വയനാട് ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക ഉടന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട് കെഎസ്എഫ്ഇയുടെ നോട്ടീസ്

അടുത്ത ലേഖനം
Show comments