Webdunia - Bharat's app for daily news and videos

Install App

നയൻതാരയ്‌ക്കൊപ്പമുള്ള ആ ചിത്രത്തിൽ അഭിനയിച്ചതോർത്ത് ഇന്നും നിരാശയാണ്: കാതൽ സന്ധ്യ

നയൻതാരയ്‌ക്കൊപ്പമുള്ള ആ ചിത്രത്തിൽ അഭിനയിച്ചതോർത്ത് ഇന്നും നിരാശയാണ്: കാതൽ സന്ധ്യ

Webdunia
വെള്ളി, 28 ഡിസം‌ബര്‍ 2018 (11:58 IST)
കാതൽ എന്ന ഒറ്റ സിനിമകൊണ്ട് പ്രേക്ഷകരെ വിസ്‌മയിപ്പിച്ച നടിയാണ് സന്ധ്യ. ചിത്രത്തിന്റെ വിജയത്തോടെ കാതൽ സന്ധ്യയായി മാറുകയും ചെയ്‌തു. മലയാള സിനിമ ലോകത്ത് അരങ്ങേറ്റം കുറിച്ച സന്ധ്യ , വല്ലവൻ എന്ന ചിമ്പു – നയൻതാര ചിത്രത്തിലും അഭിനയിച്ചിരുന്നു. 
 
താൽ ആ ചിത്രത്തിത്തിലൂടെ വഞ്ചിക്കപ്പെട്ടു എന്നാണ് സന്ധ്യ ഇപ്പോൾ പറയുന്നത്. ആ ചിത്രത്തെക്കുറിച്ച് ഓർക്കുമ്പോൾ നിരാശ തോന്നുന്നെന്നും താരം പറയുന്നു. 2006ല്‍ പുറത്തിറങ്ങിയ വല്ലവനില്‍ സന്ധ്യയ്ക്കൊപ്പം നയന്‍താര, റീമാ സെന്‍ എന്നിവരും എത്തിയിരുന്നു. 
 
ഈ ചിത്രം തന്നോട് കഥ പറഞ്ഞ രീതിയില്‍ അല്ല എടുത്തതെന്ന് താരം പറയുന്നു. 'എന്നോട് പറഞ്ഞ കഥയും പുറത്തിറങ്ങിയ സിനിമയും തമ്മില്‍ ഒരുപാടു വ്യത്യാസമുണ്ടായിരുന്നു. ഒരു സൗഹൃദത്തിന്റെ കഥയായാണ് എനിക്കു മുന്നില്‍ അവതരിപ്പിച്ചത്. അതു പറഞ്ഞാല്‍ ഒരു പക്ഷേ ഇതല്ലല്ലോ വല്ലവന്‍ എന്ന സിനിമ എന്നു വരെ നിങ്ങള്‍ക്കു തോന്നിയേക്കാം. സിനിമ റിലീസായപ്പോഴേക്കും എന്റെ റോളാകെ മാറിപ്പോയിരുന്നു'- സന്ധ്യ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur By Election 2025: അന്‍വര്‍ പിടിക്കുക കോണ്‍ഗ്രസ് - ലീഗ് വോട്ടുകള്‍; സ്വരാജിനു ജയസാധ്യതയെന്ന് യുഡിഎഫ് ക്യാംപില്‍ ഭീതി

നെതന്യാഹുവിന്റെ തോന്നിവാസം തടയണം, ഇസ്രായേലിനെതിരെ കടുപ്പിച്ച് തുര്‍ക്കി, ഇസ്രായേല്‍ മേഖലയെ ആകെ ദുരന്തത്തിലേക്ക് വലിച്ചിടുന്നുവെന്ന് എര്‍ദോഗന്‍

Kerala Weather: കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്: തിമിര്‍ത്തുപെയ്യും വരും ദിവസങ്ങളില്‍

Israel vs Iran: അടിക്ക് തിരിച്ചടി ! ഇസ്രയേലില്‍ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

അടുത്ത ലേഖനം
Show comments