Webdunia - Bharat's app for daily news and videos

Install App

മലയാളം കണ്ട് കരഞ്ഞ് പോയി, മമ്മൂട്ടി സാര്‍ ആണ് ധൈര്യം തന്നത്: ബോളിവുഡ് സുന്ദരി പറയുന്നു

മലയാളികളെ പോലെ മലയാളം പറയുക ബുദ്ധിമുട്ടായിരുന്നു; ഉറങ്ങാതെ ഇരുന്ന് പഠിച്ചതിനെ കുറിച്ച് കത്രീന കൈഫ്

Webdunia
തിങ്കള്‍, 3 ജൂലൈ 2017 (15:07 IST)
വമ്പന്‍ പ്രതീക്ഷയില്‍ എത്തിയ മമ്മൂട്ടി ചിത്രമായിരുന്നു ബല്‍‌റാം vs താരാദാസ്. മലയാളികളുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം നായികയായി എത്തിയത് ബോളിവുഡിലെ സുന്ദരി കത്രീന കൈഫ് ആയിരുന്നു. ആവനാഴി, ഇന്‍സ്‌പെക്ടര്‍ ബല്‍റാം എന്നീ സിനിമകളിലെ പോലീസ് ഓഫീസര്‍ ആയ ബല്‍റാം എന്ന കഥാപാത്രവും അതിരാത്രത്തിലെ താരദാസ് എന്ന കള്ളകടത്തുകാരന്‍ കഥാപാത്രവും ഒന്നിച്ചു എത്തിയ ചിത്രത്തില്‍ രണ്ടു കഥാപാത്രത്തേയും അവതരിപ്പിച്ചത് മമ്മൂട്ടി തന്നെയായിരുന്നു.
 
കത്രീനയുടെ ആദ്യത്തെ മലയാള സിനിമയായിരുന്നു അത്. പിന്നീട് ഇവര്‍ മലയാളത്തിലേക്ക് വന്നതുമില്ല. ചിത്രത്തില്‍ നിന്നും തനിക്കുണ്ടായ ബുദ്ധിമുട്ടുകള്‍ കാരണമാണ് പിന്നീട് ഒരു മലയാള സിനിമയിലും അഭിനയിക്കാതിരുന്നതെന്നും നടി പറയുന്നു. ഒരു മലയാളിയെ പോലെ മലയാളം വളരെ വേഗം പറയുക എന്നത് വളരെ ബുദ്ധിമുട്ട് ആയിരുന്നു. മമ്മൂട്ടി സാറാണ് ധൈര്യം തന്നത്. അടുത്ത ദിവസം കുഴപ്പമില്ലാതെ അഭിനയിച്ചു - കത്രീന പറയുന്നു. സൈം അവാര്‍ഡ് 2017 ചടങ്ങിന് വേണ്ടി അബുദാബിയില്‍ എത്തിയതായിരുന്നു കത്രീന കൈഫ്. അതിനിടയിലെ വാര്‍ത്ത സമ്മേളനത്തിലാണ് ഈ കാര്യങ്ങള്‍ കത്രീന അറിയിച്ചത്.
 
ദുബായിലായിരുന്നു എന്റെ ഭൂരിഭാഗം ഷൂട്ടിങ്. ഏതാനും രംഗങ്ങള്‍ കേരളത്തിലും ഷൂട്ട് ചെയ്തിരുന്നു. മലയാള ഭാഷയായിരുന്നു തന്റെ പ്രധാന പ്രശ്നം. തിരക്കഥയിലെ സംഭാഷണങ്ങള്‍ കാണാതെ പഠിക്കണം. ഒരു വിധത്തില്‍ ഡയലോഗുകള്‍ മുഴുവന്‍ രാത്രി ഉറങ്ങാതെ ഇരുന്നു പഠിച്ചു. ശരിക്കും കരഞ്ഞു പോയി. കത്രീന കൈഫ് പറയുന്നു.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Sandeep Warrier joins Congress: സന്ദീപ് വാരിയര്‍ ബിജെപി വിട്ടു; ഇനി കോണ്‍ഗ്രസിനൊപ്പം, 'കൈ' കൊടുത്ത് സുധാകരനും സതീശനും

ഉത്തര്‍പ്രദേശ് മെഡിക്കല്‍ കോളേജില്‍ തീപിടിത്തം; പത്ത് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം

ദുരന്തബാധിതരോടു മുഖം തിരിച്ച് കേന്ദ്രം; വയനാട്ടില്‍ 19 ന് എല്‍ഡിഎഫ്, യുഡിഎഫ് ഹര്‍ത്താല്‍

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

അടുത്ത ലേഖനം
Show comments