'എനിക്ക് എപ്പോഴും ആരെങ്കിലും ഒക്കെ വേണം'; ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഇപ്പോഴും പേടിയാണെന്ന് കാവ്യ

നിഹാരിക കെ എസ്
തിങ്കള്‍, 9 ഡിസം‌ബര്‍ 2024 (08:34 IST)
മലയാളികളുടെ പ്രിയങ്കരിയാണ് കാവ്യ മാധവൻ. ഒരുകാലത്ത് കാവ്യ തീർത്ത ഓളമൊന്നും മറ്റൊരു നായികയ്ക്കും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ് കാവ്യ. ഇപ്പോഴിതാ, കാവ്യ പറഞ്ഞ ഒരു കാര്യം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.  
 
ഒരു പരിപാടിയിൽ പങ്കെടുക്കാൻ ഒരുമിച്ചെത്തിയ ദിലീപും കാവ്യയും വേദിയിൽ സംസാരിക്കുകയും ചെയ്‌തിരുന്നു. ദിലീപ് ആണ് ആദ്യം സംസാരിച്ചത്. പിന്നാലെ ഗംഭീരമായ ഒരു പ്രസംഗത്തിന് കാവ്യയെ ക്ഷണിക്കുകയാണെന്ന് പറയുന്നു. അപ്രതീക്ഷിതമായി ഭർത്താവിൽ നിന്ന് കിട്ടിയ പണിയിൽ കാവ്യ പെട്ടുപോയി. പ്രസംഗിക്കാനൊന്നും തയ്യാറെടുപ്പില്ലാതെ വന്ന കാവ്യ ഇത് കേട്ട് ഞെട്ടുന്നത് വീഡിയോയിൽ കാണുന്നുണ്ട്.
 
ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വരുന്ന അവസ്ഥയെക്കുറിച്ചാണ് കാവ്യ സംസാരിച്ചത്. ‘ഇവരുടെ കസ്റ്റമേഴ്‌സിൻ്റെ ലിസ്റ്റ് നോക്കുകയാണെങ്കിൽ അതിൽ ഏറ്റവും കൂടുതൽ പേരുള്ളത് എൻ്റെയും മോളുടെയും ആയിരിക്കും. ഞാൻ അങ്ങനെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ആളല്ല. എപ്പോഴും എനിക്ക് ആരെങ്കിലും ഒക്കെ വേണം. ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള ധൈര്യം ഒന്നുമില്ല. ഞങ്ങൾ ചെന്നൈയിലേക്ക് താമസം മാറിയപ്പോൾ യാത്രകൾ കുറച്ച് അധികമായി. ചെന്നൈയിൽ നിന്നും കേരളത്തിലേക്കും നേരെ തിരിച്ച് ചെന്നൈയിലേക്കുമൊക്കെ പോകേണ്ടി വന്നു. ചിലപ്പോൾ ഒറ്റയ്ക്ക് വരേണ്ടി വരും. മറ്റ് ചിലപ്പോൾ മോളുടെ കൂടിയായിരിക്കും. അപ്പോഴൊക്കെ ഇവരുണ്ട് എന്നുള്ളതാണ് വലിയൊരു ആശ്വാസം' എന്നാണ് കാവ്യ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'താഴെ തിരുമുറ്റത്തു നിന്നുള്ള ദൃശ്യങ്ങള്‍ കണ്ട് പേടിയായി, ജീവിതത്തില്‍ ഇത്രയും തിരക്ക് കണ്ടിട്ടില്ല': കെ ജയകുമാര്‍

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

പനിയെ തുടര്‍ന്നു ചികിത്സ തേടിയ യുവാവിന്റെ കരളില്‍ മീന്‍ മുള്ള്; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിന്ന് ഒരാളുടെ കാല്‍ കണ്ടെത്തി

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു

അടുത്ത ലേഖനം
Show comments