Webdunia - Bharat's app for daily news and videos

Install App

രണ്ടാമൂഴത്തിന് ശേഷം ഖസാക്കിന്‍റെ ഇതിഹാസം, ശ്രീകുമാന്‍ മേനോന്‍ ചിത്രത്തില്‍ മമ്മൂട്ടി? ‘രവി’ മമ്മൂട്ടിയുടെ ഏറ്റവും വലിയ സ്വപ്നം!

Webdunia
വെള്ളി, 27 ജൂലൈ 2018 (11:03 IST)
പൊടിയുടെ ഗന്ധം. ചന്ദനത്തിരിയുടെ ഗന്ധം. വാറ്റു ചാരായം നിറച്ച സ്ഫടികക്കുപ്പി രവി മൈമുനയുടെ നേര്‍ക്കു ചെരിച്ചു. അവള്‍ ചുണ്ടുകള്‍ വിടര്‍ത്തി. അവയുടെ ചുവപ്പും ദൈര്‍ഘ്യവും രവിക്കു കാണാന്‍ വയ്യായിരുന്നു. അവയുടെ നനവറിഞ്ഞതേയുള്ളൂ. 
"ഇനീം?"
"ഉം"
"എങ്ങനിരിക്കണൂ?"
"ചൂടു സൊഹം!" 
 
രവി ചുമരു ചാരിയിരുന്നു .പുറത്തു മീസാന്‍ കല്ലുകളില്‍ രാത്രി നീലച്ചു. 
"കേട്ടോ?" മൈമുന പെട്ടെന്നു പറഞ്ഞു.
രവി ചെകിടോര്‍ത്തു. 
"എന്താത്?"
മൈമുന എണീറ്റു. നിലത്തെ പൊടിയില്‍ നിന്നും നിഴലില്‍ നിന്നും ഉടുപുടയില്ലാതെ അവളുയര്‍ന്നു 
 
ഖസാക്കിന്‍റെ ഇതിഹാസം! മലയാള സാഹിത്യത്തിലെ ഏറ്റവും ഉന്നതമായ നിര്‍മ്മിതി. ഒ വി വിജയന്‍ എന്ന എഴുത്തുകാരനെ മലയാളികള്‍ ഹൃദയത്തിലേക്ക് ആവാഹിച്ചത് ഖസാക്കിലൂടെയാണ്. ഈ നോവല്‍ സിനിമയാക്കാന്‍ പലരും ആഗ്രഹിച്ചു. പല കൊമ്പന്‍‌മാരും വന്നു. തോറ്റുമടങ്ങി. ഒടുവില്‍ ശ്യാമപ്രസാദും എത്തി. അദ്ദേഹവും ഖസാക്കിന്‍റെ വലിപ്പം കണ്ട് പരാജയം സമ്മതിച്ച് പിന്‍‌വാങ്ങി.
 
ഖസാക്കിന്‍റെ ഇതിഹാസം സിനിമയാക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? രഞ്ജിത്തിന് കഴിയുമോ? ‘പാലേരിമാണിക്യം’ എടുത്തയാളല്ലേ? എന്നാല്‍ പാലേരിമാണിക്യം പോലെയല്ല ഖസാക്ക് എന്ന് വ്യക്തമായറിയാവുന്ന രഞ്ജിത്തും അങ്ങനെയൊരു ഉദ്യമത്തിന് മുതിര്‍ന്നില്ല.
 
വി കെ പ്രകാശ് ഖസാക്കിന്‍റെ ഇതിഹാസം സ്ക്രീനിലേക്ക് പകര്‍ത്താന്‍ പോകുന്നു എന്നൊരു വാര്‍ത്ത കേട്ടിരുന്നു. എന്നാല്‍ അതും വാര്‍ത്ത മാത്രമായി മാറി. പ്രൊജക്ട് നടന്നില്ല. ഒടിയനും രണ്ടാമൂഴവും എടുക്കുന്ന ശ്രീകുമാര്‍ മേനോന്‍ ഖസാക്കിന്‍റെ ഇതിഹാസത്തില്‍ കൈവയ്ക്കാന്‍ ധൈര്യം കാണിക്കുമോ? ഖസാക്ക് പോലെ തന്നെ പലരും സ്പര്‍ശിക്കാന്‍ മടിച്ചുനിന്ന രണ്ടാമൂഴം സിനിമയാക്കാന്‍ ധൈര്യമുള്ള ശ്രീകുമാര്‍ മേനോന്‍ ഖസാക്കിലും ആ ധൈര്യം കാണിക്കുമെന്നാണ് മമ്മൂട്ടി ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
 
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഇത് വലിയ ചര്‍ച്ചയായിട്ടുണ്ട്. ഖസാക്കിലെ രവിയാകാന്‍ മമ്മൂട്ടി ഏറെ ആഗ്രഹിച്ചിരുന്നു. ഇപ്പോള്‍ അതിന് സമയമായതായി കരുതാന്‍ കഴിയുമോ? എന്തായാലും ശ്രീകുമാര്‍ മേനോന്‍ വലിയ ക്യാന്‍‌വാസില്‍ ഖസാക്കിന്‍റെ ഇതിഹാസം ചിത്രീകരിച്ചാല്‍, അതില്‍ മമ്മൂട്ടി നായകനായാല്‍, അത് മലയാള സിനിമയിലെ ഏറ്റവും വലിയ ഇതിഹാസമായി മാറുമെന്നതില്‍ സംശയമില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ നടി ധന്യ മേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്ത് ഇഡി കണ്ടുകെട്ടി

റഷ്യൻ ആക്രമണം അതിരുകടന്നു, യുക്രെയ്ൻ ജനതയെ അടിയന്തിരമായി പിന്തുണയ്ക്കണം: ജോ ബൈഡൻ

കേസ് വേണ്ട; ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയത് അക്കാദമിക താല്‍പര്യം കൊണ്ടാണെന്ന് നടി സുപ്രീംകോടതിയില്‍ മൊഴി നല്‍കി

എന്തുകൊണ്ടാണ് വിവാഹിതരായ പുരുഷന്മാര്‍ മറ്റ് സ്ത്രീകളെ ഇഷ്ടപ്പെടുന്നത്? പിന്നില്‍ ഞെട്ടിക്കുന്ന കാരണങ്ങള്‍

ഓട്ടോ കൂലിയായി 50രൂപ കൂടുതല്‍ വാങ്ങി; എംവിഡി ഓട്ടോ ഡ്രൈവര്‍ക്ക് നല്‍കിയത് 5500 രൂപയുടെ പിഴ

അടുത്ത ലേഖനം
Show comments