Webdunia - Bharat's app for daily news and videos

Install App

കമല്‍ അങ്ങനെ ചുംബിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല; ആ രംഗം വലിയ വിഷമമുണ്ടാക്കിയെന്ന് രേഖ

'പുന്നഗൈ മന്നന്‍' എന്ന തമിഴ് ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് രേഖ ഇത്തരമൊരു പ്രശ്നം നേരിട്ടത്

രേണുക വേണു
ചൊവ്വ, 9 ജനുവരി 2024 (11:52 IST)
ചുംബനങ്ങള്‍ക്ക് സിനിമയില്‍ വലിയ പ്രാധാന്യമുണ്ട്. പ്രണയരംഗങ്ങളെ അതിന്റെ തീവ്രതയില്‍ പ്രേക്ഷകനിലേക്ക് എത്തിക്കാന്‍ ചുംബന രംഗങ്ങള്‍ക്ക് സാധിക്കും. എന്നാല്‍, സിനിമയിലെ അത്തരമൊരു ചുംബനരംഗം കാരണം മാനസികമായി വലിയ വേദന അനുഭവിച്ച നടിയാണ് രേഖ. മലയാളത്തിലും തമിഴിലുമായി മലയാളികള്‍ക്ക് പ്രിയപ്പെട്ട ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ രേഖ സമ്മാനിച്ചിട്ടുണ്ട്. അതിലൊരു കഥാപാത്രമായി അഭിനയിക്കുമ്പോഴാണ് രേഖ അസാധാരണമായ ഒരു ചുംബനം ഏറ്റുവാങ്ങേണ്ടി വന്നത്. സാക്ഷാല്‍ കമല്‍ഹാസനാണ് ആ ചുംബനം രേഖയ്ക്ക് നല്‍കിയത്. 
 
'പുന്നഗൈ മന്നന്‍' എന്ന തമിഴ് ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് രേഖ ഇത്തരമൊരു പ്രശ്നം നേരിട്ടത്. കെ.ബാലചന്ദര്‍ ആയിരുന്നു സിനിമയുടെ സംവിധായകന്‍. കമല്‍ഹാസന്‍, രേവതി, ശ്രീവിദ്യ തുടങ്ങിയവരും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തില്‍ അതിഥി വേഷത്തിലാണ് രേഖ എത്തുന്നത്. കമല്‍ഹാസന്റെ കാമുകിയുടെ റോളാണ് രേഖയ്ക്ക് ഉണ്ടായിരുന്നത്. കമലിന്റെ കഥാപാത്രത്തിന്റെ പേര് സേതു എന്നും രേഖയുടേത് രജനി എന്നുമാണ്. ഇറുവരുടെയും പ്രണയത്തിനു വീട്ടുകാര്‍ എതിര്‍പ്പ് അറിയിക്കുന്നു. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹം കഴിക്കാന്‍ പറ്റില്ലെന്ന് മനസിലാക്കിയ നായകനും നായികയും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. വെള്ളച്ചാട്ടത്തില്‍ നിന്ന് താഴേക്ക് ചാടിയാണ് ഇരുവരും ആത്മഹത്യ ചെയ്യാന്‍ പോകുന്നത്. ഈ രംഗങ്ങളുടെ ഷൂട്ടിങ് നടക്കുകയാണ്. 
 
സംഭവത്തെ കുറിച്ച് രേഖയുടെ വാക്കുകള്‍ ഇങ്ങനെ: 'അതിരപ്പള്ളിയില്‍ ആയിരുന്നു ഷൂട്ടിങ്. കമല്‍ സാറിനെ ഞാന്‍ ആദ്യമായി കാണുന്നത് അപ്പോഴാണ്. ക്ലൈമാക്സ് രംഗത്തില്‍ വെള്ളച്ചാട്ടത്തിനു മുകളില്‍ നിന്ന് ചാടുകയാണ് വേണ്ടത്. ആ സീന്‍ എടുക്കുന്നതിനു തൊട്ടുമുന്‍പ് സംവിധായകന്‍ ബാലചന്ദര്‍ സര്‍ 'കമല്‍ ഞാന്‍ പറഞ്ഞത് ഓര്‍മയുണ്ടല്ലോ അല്ലേ?' എന്ന് ചോദിക്കുന്നത് കേട്ടു. ഉണ്ട് സര്‍ എന്നാണ് കമല്‍ മറുപടി നല്‍കിയത്. തുടര്‍ന്ന് ക്യാമറ റോള്‍ ചെയ്തപ്പോള്‍ വെള്ളച്ചാട്ടത്തിനു മുകളില്‍ നിന്നു ചാടുന്നതിനു മുന്‍പായി പെട്ടെന്ന് കമല്‍ സര്‍ എന്നെ ചുംബിച്ചു. അത് കഴിഞ്ഞ് ഞങ്ങള്‍ ചാടുന്നതാണ് രംഗം,' 
 
'ആ സിനിമ ചെയ്യുമ്പോള്‍ ഞാന്‍ പത്താം ക്ലാസ് കഴിഞ്ഞിട്ടേയുള്ളൂ. സിനിമയെ കുറിച്ച് അത്രയൊന്നും അറിയില്ലായിരുന്നു. പ്രേക്ഷകര്‍ ചുംബനരംഗങ്ങളെ എങ്ങനെ സ്വീകരിക്കുമെന്ന് പേടിയുണ്ടായിരുന്നു. അതിനേക്കാള്‍ ഏറെ ഈ രംഗം കണ്ട് അച്ഛന്‍ വഴക്ക് പറയുമല്ലോ എന്ന പേടിയായിരുന്നു എനിക്ക്. എന്റെ അനുവാദമില്ലാതെ ചുംബിച്ചത് മനസില്‍ വലിയൊരു വിഷമമുണ്ടാക്കി. ചില അഭിമുഖങ്ങളില്‍ ഞാന്‍ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്,' രേഖ കൂട്ടിച്ചേര്‍ത്തു. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് സിനിമാ വികടന് നല്‍കിയ അഭിമുഖത്തിലാണ് രേഖ ഇക്കാര്യം പറഞ്ഞത്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

പോലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു; പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ആലുവയില്‍ മുട്ട കയറ്റി വന്ന ലോറിക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ച് അപകടം; റോഡില്‍ പൊട്ടിവീണത് ഇരുപതിനായിരത്തോളം മുട്ടകള്‍!

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

ബാബറിന്റേതല്ല, ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും പാരമ്പര്യം മാത്രമേ ഇന്ത്യയില്‍ നിലനില്‍ക്കുകയുള്ളുവെന്ന് യോഗി ആദിത്യനാഥ്

അടുത്ത ലേഖനം
Show comments