Webdunia - Bharat's app for daily news and videos

Install App

കുഞ്ഞാലി മരക്കാര്‍ കൊണ്ടുപോയതിന് മധുരപ്രതികാരം, മോഹന്‍ലാലിന്‍റെ ‘കൂടത്തായി’ വെട്ടി മമ്മൂട്ടി!

നവ്‌ദീപ് കൃഷ്‌ണ
വെള്ളി, 18 ഒക്‌ടോബര്‍ 2019 (19:26 IST)
കുഞ്ഞാലി മരക്കാര്‍ എന്ന പ്രൊജക്ട് മോഹന്‍ലാല്‍ ക്യാമ്പ് കൊണ്ടുപോയത് വലിയ തിരിച്ചടിയായിരുന്നു മമ്മൂട്ടിക്ക്. ആദ്യം പ്രൊജക്ട് പ്രഖ്യാപിച്ച മമ്മൂട്ടി ക്യാമ്പിനെ അമ്പരപ്പിച്ചുകൊണ്ടുള്ള ഒരു നീക്കമായിരുന്നു പ്രിയദര്‍ശനും മോഹന്‍ലാലും ചേര്‍ന്ന് നടത്തിയത്. മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാര്‍ ചെയ്യുമെന്ന് നിര്‍മ്മാതാവ് ഷാജി നടേശന്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ആ പ്രൊജക്ട് ഇനി നടക്കാനുള്ള സാധ്യത കുറവാണ്.
 
എന്നാല്‍, കുഞ്ഞാലി മരക്കാര്‍ കൊണ്ടുപോയതിന് കൃത്യമായ മധുരപ്രതികാരം ചെയ്തിരിക്കുകയാണ് മമ്മൂട്ടി. കൂടത്തായി പരമ്പരക്കൊലപാതകം സിനിമയാക്കുമെന്ന് ആന്‍റണി പെരുമ്പാവൂര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായി മോഹന്‍ലാല്‍ എത്തും എന്നായിരുന്നു അറിയിച്ചത്. എന്നാല്‍ അതിന് മുമ്പ്, കൂടത്തായി കൊലപാതകം സിനിമയാക്കാന്‍ മമ്മൂട്ടി ഒരുങ്ങുകയാണ്.
 
കെ മധു - എസ് എന്‍ സ്വാമി ടീമിന്‍റെ സിബിഐ സീരീസിലെ അഞ്ചാം ചിത്രം പ്രമേയമാക്കുന്നത് കൂടത്തായി കൊലപാതക പരമ്പര ആണെന്നാണ് സൂചന. സേതുരാമയ്യര്‍ ഈ കേസ് ഏറ്റെടുക്കുന്നതും അന്വേഷിച്ച് കണ്ടെത്തുന്നതുമാണ് പ്രമേയം എന്നാണ് അറിയാന്‍ കഴിയുന്നത്. അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കും. ബാസ്‌കറ്റ് കില്ലിംഗ് എന്ന ഏറെ പ്രത്യേകതയുള്ള ഒരു കൊലപാതകരീതി എസ് എന്‍ സ്വാമി ഈ സിനിമയില്‍ അവതരിപ്പിക്കുന്നുണ്ട്.
 
2020 ജനുവരിയില്‍ തന്നെ ചിത്രീകരണം തുടങ്ങുമെന്നാണ് സൂചന. കൃഷ്ണകൃപയും സ്വര്‍ഗചിത്രയും ചേര്‍ന്നാണ് നിര്‍മ്മാണമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും ഇതിന് മുമ്പ് കൂടത്തായ് കൊലക്കേസിന്‍റെ ഷൂട്ടിംഗ് തുടങ്ങാന്‍ മോഹന്‍ലാലിന് കഴിയില്ലെന്നാണ് മമ്മൂട്ടി ആരാധകരും വിശ്വസിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

'നിങ്ങള്‍ക്ക് എങ്ങനെ അത് ആവശ്യപ്പെടാനാകും'; നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെതിരെ ഹൈക്കോടതി

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനു തുടക്കം; നിറഞ്ഞുനിന്ന് കേരള ഘടകം

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് വീണാ ജോര്‍ജ്; അനുകൂല നിലപാട്

എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ഹര്‍ജിക്കാരനെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി

അടുത്ത ലേഖനം
Show comments