Webdunia - Bharat's app for daily news and videos

Install App

'ഡീഗ്രേഡ് ചെയ്യുന്നത് ഒരുരീതിയില്‍ നല്ലതാണ്';'ചാവേര്‍' സിനിമയെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍

കെ ആര്‍ അനൂപ്
ശനി, 7 ഒക്‌ടോബര്‍ 2023 (09:09 IST)
ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബന്‍ ചിത്രം ചാവേര്‍ പ്രദര്‍ശനം തുടരുകയാണ്. ശക്തമായ ഡിഗ്രിഡിങ്ങുകള്‍ക്കിടയിലും കുടുംബ പ്രേക്ഷകരെ കൂടി ആകര്‍ഷിക്കാന്‍ സിനിമയ്ക്കായി. ഇത്തരത്തില്‍ ഡിഗ്രേഡ് ചെയ്യുന്നത് സിനിമയ്ക്ക് നല്ലതാണെന്ന് നടന്‍ പറയുന്നു.
'നല്ല റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്. ഫുള്‍ ഓണ്‍ ആക്ഷന്‍ പടം എന്നതിനെക്കാള്‍, ഇമോഷണല്‍ അറ്റാച്ച്‌മെന്റുള്ള സിനിമ ആയാണ് ചാവേറിനെ ആള്‍ക്കാര്‍ കാണുന്നത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ കുടുംബ പ്രേക്ഷകര്‍ കയറി തുടങ്ങിയിട്ടുണ്ട്. അവരില്‍ നിന്നും നല്ല അഭിപ്രായങ്ങള്‍ കിട്ടുന്നുണ്ട്. ഡീഗ്രേഡ് ചെയ്യുന്നത് ഒരുരീതിയില്‍ നല്ലതാണ്. കാരണം അമിത പ്രതീക്ഷയില്ലാതെ ആള്‍ക്കാര്‍ വരും. അങ്ങനെ വരുന്നവര്‍ക്ക് സിനിമ ഇഷ്ട്ടമാവുന്നുണ്ട്. അതുകൊണ്ടാണ് നമ്മള്‍ ഇപ്പോള്‍ തിയറ്ററില്‍ വന്നിരിക്കുന്നത്. അതുകൊണ്ടാണ് നമ്മള്‍ ഇപ്പോള്‍ തിയറ്ററില്‍ വന്നിരിക്കുന്നത്. അല്ലെങ്കില്‍ ഒരിക്കലും ധൈര്യപൂര്‍വ്വം ഇങ്ങനെ, ഇതിലും വലിയ തൊലിക്കട്ടിയോടെ നമുക്ക് വരാന്‍ സാധിക്കില്ല. ഡീ?ഗ്രേഡിങ്ങിന് അപ്പുറമുള്ള പ്രേക്ഷകരെ നമുക്ക് ലഭിക്കുമെന്ന വിശ്വാസം ഉണ്ട്',-കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
 
 
സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, അജ?ഗജാന്തരം എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമ കൂടിയാണിത്. 
 
നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥ ഒരുക്കുന്നു. അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം: ജിന്റോ ജോര്‍ജ്ജ്, എഡിറ്റര്‍: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്‌കൂള്‍ അധ്യാപകനെ നഗ്‌നമായ നിലയില്‍ കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികളിലേയ്ക്ക്

ആരോഗ്യവകുപ്പിന് കീഴിലുള്ള ഐ.സി.എം.ആര്‍ ഗവേഷണ പ്രൊജക്ടില്‍ വിവിധ ഒഴിവുകള്‍

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ വികസനത്തിന് 271 കോടി രുപയുടെ പദ്ധതി

ആണവപദ്ധതി നിർത്തിവെയ്ക്കണമെന്ന യു എസ് താക്കീതിന് മിസൈൽ ശേഖരം കാണിച്ച് ഇറാൻ്റെ മറുപടി

അടുത്ത ലേഖനം
Show comments