Webdunia - Bharat's app for daily news and videos

Install App

മലയാള സിനിമ ഇതുവരെ കാണാത്ത ഗംഭീര കഥ; മമ്മൂട്ടി-മോഹൻലാൽ കോംബോ ഞെട്ടിക്കുമോ? സൂചന തന്ന് കുഞ്ചാക്കോ ബോബൻ

നിഹാരിക കെ എസ്
വ്യാഴം, 7 നവം‌ബര്‍ 2024 (15:17 IST)
ഒരുകാലത്ത് മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചഭിനയിച്ച നിരവധി സിനിമകൾ റിലീസ് ആയിരുന്നു. എന്നാൽ, 2013 ൽ പുറത്തിറങ്ങിയ കടൽ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടില്ല. 11 വർഷമായി ആരാധകർ ഈ സംഗമത്തിനായി കാത്തിരിക്കുകയാണ്. പ്രേക്ഷകരുടെ കാത്തിരിപ്പ് അവസാനിക്കാൻ ഇനി വെറും മാസങ്ങൾ മാത്രം. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിയ്ക്കുകയാണ്. 
 
മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവർ ഒരുമിക്കുന്നുവെന്നായിരുന്നു റൂമർ. എന്നാൽ, പുഷ്പ 2 അടക്കമുള്ള ചിത്രങ്ങളുടെ തിരക്ക് ആയതിനാൽ ഫഹദ് ഫാസിൽ ചിത്രത്തിൽ നിന്നും പിന്മാറിയിരുന്നു. ചിത്രത്തിൽ താനും ഉണ്ടെന്നും ഉടൻ തന്നെ ഔദ്യോഗിക അനൗൺസ്മെന്റ് ഉണ്ടാകുമെന്നും കുഞ്ചാക്കോ ബോബൻ പറയുന്നു. മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത കഥയും കഥാപശ്ചാത്തലവുമാണ്  ഈ സിനിമയിൽ ഒരുങ്ങുന്നതെന്ന് കുഞ്ചാക്കോ ബോബൻ പറയുന്നു. 

"മഹേഷ് നാരായണന്‍ പടത്തില്‍ പറഞ്ഞിട്ടുണ്ട്. അത് സംഭവിക്കട്ടെ. അതില്‍ ഒരു അവസാന തീരുമാനം ഉണ്ടായിട്ടില്ല. കുറച്ച് മാറ്റങ്ങളൊക്കെ അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടാകാം. അതിന്റെ ഒഫിഷ്യല്‍ അനൗണ്‍സ്‌മെന്റ് ഉടനെ തന്നെ ഉണ്ടാകുമെന്ന് തോന്നുന്നു. ഞാനും ആ പ്രൊജക്ട് പ്രതീക്ഷിച്ചു ഇരിക്കുകയാണ്. വളരെ ആശ്ചര്യപ്പെടുത്തുന്ന ഒരു പ്രൊജക്ട് ആയിരിക്കും അത്. മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള കഥയും കഥാപശ്ചാത്തലവും എക്‌സ്പീരിയന്‍സും ആയിരിക്കും ആ സിനിമ. അതിന്റെ ഭാഗമാകാന്‍ സാധിക്കുന്നെങ്കില്‍ വലിയൊരു ഭാഗ്യമാണ്," കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

വയോധികയെ പീഡിപ്പിച്ച കേസിൽ 52 കാരനെ പോലീസ് പിടികൂടി

നോര്‍ക്ക ട്രിപ്പിള്‍ വിന്‍: ജര്‍മ്മനിയില്‍ 250 നഴ്‌സുമാര്‍ക്ക് അവസരം

എസ്എസ്എല്‍സി പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകള്‍ക്ക് പോലീസ് കാവല്‍ നില്‍ക്കും; ഫര്‍ണിച്ചറുകള്‍ നശിപ്പിച്ചാല്‍ പിടി വീഴും

എംപിമാരുടെ ശമ്പളം കൂട്ടി, ദിവസ അലവൻസിലും പ്രതിമാസ പെൻഷനിലും വർധനവ്

കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 15 വയസ്സുകാരന്‍ മരിച്ചു

അടുത്ത ലേഖനം
Show comments