Webdunia - Bharat's app for daily news and videos

Install App

8 മാസത്തിനുള്ളില്‍ മമ്മൂട്ടിക്ക് അത് കഴിയുമോ? അല്ലെങ്കില്‍ മമ്മൂട്ടിയെ മറികടന്ന് മോഹന്‍ലാല്‍ അത് ചെയ്യുമെന്ന് ഉറപ്പ്!

Webdunia
തിങ്കള്‍, 6 നവം‌ബര്‍ 2017 (17:02 IST)
കുഞ്ഞാലിമരയ്ക്കാര്‍ വിവാദം കത്തിപ്പടരുകയാണ്. ഈ സബ്ജക്ടില്‍ ആരാദ്യം സിനിമ ചെയ്യും എന്ന തര്‍ക്കത്തിന് പുതിയ മാനം കൈവരിച്ചിരിക്കുന്നത് പ്രിയദര്‍ശന്‍റെ വെളിപ്പെടുത്തലോടെയാണ്. എട്ടുമാസത്തിനുള്ളില്‍ മമ്മൂട്ടി - സന്തോഷ് ശിവന്‍ ടീം കുഞ്ഞാലിമരയ്ക്കാര്‍ ആരംഭിച്ചില്ലെങ്കില്‍ താനും മോഹന്‍ലാലും ആ വിഷയത്തില്‍ സിനിമ ചെയ്യുമെന്നാണ് പ്രിയദര്‍ശന്‍ അറിയിച്ചിരിക്കുന്നത്.
 
പ്രിയദര്‍ശന്‍ ഈ വിഷയത്തില്‍ സിനിമ ചെയ്യാനായി വര്‍ഷങ്ങളായി ഗവേഷണത്തിലാണ്. മുമ്പൊരിക്കല്‍ ഇക്കാര്യം പുറത്തുവിടാനൊരുങ്ങിയപ്പോഴാണ് മമ്മൂട്ടി - സന്തോഷ് ശിവന്‍ ടീം ആ വിഷയം സിനിമയാക്കുന്നു എന്നറിഞ്ഞത്. എന്നാല്‍ ആ പ്രൊജക്ട് നടന്നില്ല.
 
ഇപ്പോള്‍ വീണ്ടും പ്രിയദര്‍ശന്‍ മോഹന്‍ലാലിനെ നായകനാക്കി ആ പ്രൊജക്ട് ആലോചിച്ചപ്പോഴാണ് ആഗസ്റ്റ് സിനിമാസ് ഔദ്യോഗികമായി മമ്മൂട്ടിയുടെ സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. ഇനിയൊരു എട്ടുമാസം കൂടി കാത്തിരിക്കുമെന്നാണ് പ്രിയന്‍ അറിയിച്ചിരിക്കുന്നത്. എന്നിട്ടും മമ്മൂട്ടി ടീമിന് ആ സിനിമ തുടങ്ങാനായില്ലെങ്കില്‍ മോഹന്‍ലാലിനെ നായകനാക്കി താന്‍ കുഞ്ഞാലിമരയ്ക്കാര്‍ തുടങ്ങുമെന്നാണ് പ്രിയന്‍ പറഞ്ഞിരിക്കുന്നത്.
 
അനാവശ്യമായ ഒരു മത്സരത്തിന് താല്‍പ്പര്യമില്ലാത്തതുകൊണ്ടാണ് തന്‍റെ പ്രൊജക്ട് വേണ്ടെന്നുവയ്ക്കാന്‍ തയ്യാറായതെന്നും എന്നാല്‍ 8 മാസം കൂടി മാത്രമേ കാത്തിരിക്കുകയുള്ളൂ എന്നുമാണ് പ്രിയന്‍റെ മുന്നറിയിപ്പ്. എട്ടുമാസത്തിനുള്ളില്‍ മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലിമരയ്ക്കാര്‍ ആരംഭിക്കാന്‍ സന്തോഷ് ശിവന് കഴിയുമോ? കാത്തിരിക്കാം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു പൂവാണ് സ്ത്രീ, വെറുമൊരു അടുക്കളക്കാരിയല്ല: ഇറാന്റെ പരമാധികാരി അയത്തുള്ള ഖമേനി

ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പിഴവ്: വയനാട് ദുരിതബാധിതരോട് മുടക്കം വന്ന തവണകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടില്ലെന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍

ന്യൂനമർദ്ദം ശക്തിയാർജിച്ച് വടക്കൻ തമിഴ്‌നാട് തീരത്തേക്ക്, കേരളത്തിൽ അഞ്ച് ദിവസം മഴ

ഒരു രാജ്യം ഒറ്റ തിരെഞ്ഞെടുപ്പ്: ജെപിസിയിൽ പ്രിയങ്ക ഗാന്ധി, അനുരാഗ് ഠാക്കൂർ, സുപ്രിയ സുളെ

ഇന്‍ഫ്‌ലുവന്‍സര്‍ നടത്തിയ പാര്‍ട്ടിയില്‍ കുടിക്കാനായി നല്‍കിയത് സ്വന്തം മുലപ്പാല്‍!

അടുത്ത ലേഖനം
Show comments