'എനിക്കൊരു പിടിയും കിട്ടുന്നില്ല', 'നിനക്ക് പിടിയൊന്നും കിട്ടണ്ട, ഇങ്ങോട്ട് വന്നാല്‍ മതി'; ദുല്‍ഖറിനോട് ലാല്‍ ജോസ് പറഞ്ഞു

Webdunia
ബുധന്‍, 2 ഫെബ്രുവരി 2022 (09:28 IST)
ലാല്‍ ജോസ് സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാനും ഉണ്ണി മുകുന്ദനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് വിക്രമാദിത്യന്‍. 2014 ലാണ് സിനിമ റിലീസ് ചെയ്തത്. ബോക്‌സ്ഓഫീസില്‍ ചിത്രം വമ്പന്‍ ഹിറ്റായിരുന്നു. ഒരു സീനില്‍ അഭിനയിക്കാനുള്ള പേടി കാരണം ഈ സിനിമയില്‍ നിന്ന് പിന്മാറാന്‍ ദുല്‍ഖര്‍ സല്‍മാന്‍ ശ്രമിച്ചിരുന്നതായി ഈയടുത്ത് ഒരു ടെലിവിഷന്‍ പരിപാടിക്കിടെ സംവിധായകന്‍ ലാല്‍ ജോസ് വെളിപ്പെടുത്തിയിരുന്നു. 
 
ദുല്‍ഖറിന് സ്‌ക്രിപ്റ്റ് വായിക്കാന്‍ കൊടുത്തു. സിനിമ ചെയ്യാമെന്ന് സമ്മതിച്ചു. ആ സമയത്താണ് തനിക്ക് പേടി തോന്നുന്നു എന്നും പറഞ്ഞ് ദുല്‍ഖര്‍ ലാല്‍ ജോസിനെ വിളിക്കുന്നത്. സ്‌ക്രിപ്റ്റ് മോശമായിട്ടാണോ സിനിമയില്‍ നിന്ന് പിന്മാറാന്‍ ആലോചിക്കുന്നതെന്ന് ലാല്‍ ജോസ് ദുല്‍ഖറിനോട് ചോദിച്ചു. എന്നാല്‍, സ്‌ക്രിപ്‌റ്റെല്ലാം നല്ലതാണെന്നും ഒരു സീനില്‍ അഭിനയിക്കേണ്ടത് എങ്ങനെയാണെന്ന് അറിയാതെയാണ് തനിക്ക് ടെന്‍ഷന്‍ തോന്നുന്നതെന്നും ദുല്‍ഖര്‍ മറുപടി പറഞ്ഞു. 
 
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നു വരുന്ന ഓഫര്‍ ലെറ്റര്‍ ലെന (സിനിമയില്‍ ദുല്‍ഖറിന്റെ അമ്മ വേഷം) ഒളിപ്പിച്ചുവയ്ക്കുകയും പിന്നീട് അത് ദുല്‍ഖര്‍ അറിയുകയും ചെയ്യുന്ന രംഗമുണ്ട്. ഈ സീനില്‍ വളരെ ഡ്രമാറ്റിക്ക് ആയി വൈകാരികമായാണ് ദുല്‍ഖറിന്റെ കഥാപാത്രം പ്രതികരിക്കുന്നത്. ഈ സീന്‍ എങ്ങനെ ചെയ്യണമെന്ന് എത്ര ആലോചിച്ചിട്ടും തനിക്കൊരു പിടിയും കിട്ടുന്നില്ല എന്നാണ് ദുല്‍ഖര്‍ ലാല്‍ ജോസിനോട് പറഞ്ഞത്. 'നിനക്ക് പിടിയൊന്നും കിട്ടണ്ട, നീ ഇങ്ങോട്ട് വന്നാല്‍ മതി, പിടിയൊക്കെ കിട്ടിപ്പിച്ചോളാം' എന്നാണ് അന്ന് ദുല്‍ഖറിന് ലാല്‍ ജോസ് മറുപടി കൊടുത്തത്. പിന്നീട് സിനിമയുടെ ഷൂട്ടിങ് തുടങ്ങി ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോളാണ് ഈ സീന്‍ ഷൂട്ട് ചെയ്തത്. അപ്പോഴേക്കും ദുല്‍ഖര്‍ ഓക്കെയായെന്നും ലാല്‍ ജോസ് പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെങ്കോട്ട സ്‌ഫോടനത്തിന്റെ പിന്നില്‍ പാക് ചാര സംഘടനയെന്ന് അന്വേഷണ ഏജന്‍സികളുടെ അനുമാനം

പൈലറ്റുമാര്‍ക്ക് താടി വയ്ക്കാന്‍ അനുവാദമില്ല; കാരണം അറിയാമോ

യൂത്ത് കോണ്‍ഗ്രസുകാരെ തല്ലു കൊള്ളാനും സമരം ചെയ്യാനും മാത്രം മതി; കൊച്ചി കോര്‍പറേഷനിലും പൊട്ടിത്തെറി

അനുസരണക്കേട് കാണിച്ച് മുത്തശ്ശനോടും മുത്തശ്ശിയോടും ഇടപഴകി; നാലുവയസുകാരിയെ പൊള്ളലേല്‍പ്പിച്ച കേസില്‍ മാതാവ് അറസ്റ്റില്‍

International Men's Day 2025: പുരുഷന്‍മാര്‍ക്കായി ഒരു ദിനം

അടുത്ത ലേഖനം
Show comments