Webdunia - Bharat's app for daily news and videos

Install App

മുടി വെട്ടാന്‍ പറ്റില്ലെന്ന് മമ്മൂട്ടി കട്ടായം പറഞ്ഞു; മെഗാസ്റ്റാറിന്റെ വാശിയില്‍ സിനിമ മുടങ്ങുമെന്ന് ലാല്‍ ജോസ് വിഷമിച്ചു, പിറ്റേന്ന് മമ്മൂട്ടി എത്തിയപ്പോള്‍ ലാല്‍ ജോസ് അടക്കം എല്ലാവരും ഞെട്ടി !

Webdunia
ചൊവ്വ, 19 ഏപ്രില്‍ 2022 (10:04 IST)
അല്‍പ്പം പിടിവാശിയും അതിലേറെ കുസൃതിയും ഈ എഴുപതാം വയസ്സിലും മമ്മൂട്ടിയിലുണ്ട്. മലയാള സിനിമയുടെ തലപ്പത്ത് വല്ല്യേട്ടനായി നില്‍ക്കുന്ന മമ്മൂട്ടിയുടെ പിടിവാശിയും കുസൃതിയും സഹപ്രവര്‍ത്തകര്‍ അടക്കം ആസ്വദിക്കുന്നുണ്ടെന്നതാണ് മറ്റൊരു കൗതുകം. ഇതേ കുറിച്ച് ചില സംവിധായകര്‍ തന്നെ പില്‍ക്കാലത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. 
 
ലാല്‍ ജോസ് തന്റെ സംവിധാന കരിയറിന് തുടക്കം കുറിച്ചത് മമ്മൂട്ടിയിലൂടെയാണ്. ഒരു മറവത്തൂര്‍ കനവാണ് ലാല്‍ ജോസിന്റെ ആദ്യ ചിത്രം. 'നിന്റെ സിനിമയില്‍ ഞാന്‍ നായകനാകാം' എന്ന് മമ്മൂട്ടി പറഞ്ഞപ്പോള്‍ അന്നത്തെ സഹസംവിധായകനായ ലാല്‍ ജോസ് എന്ന ചെറുപ്പക്കാരന്‍ താന്‍ സ്വപ്നലോകത്താണോ എന്ന് ഒരുനിമിഷം ചിന്തിച്ചുനിന്നു. 
 
മമ്മൂട്ടിയെ പോലൊരു മഹാനടനെ തുടക്കക്കാരനായ താന്‍ എങ്ങനെ ഹാന്‍ഡില്‍ ചെയ്യും എന്ന് ആലോചിച്ച് ലാല്‍ ജോസ് അന്ന് ടെന്‍ഷന്‍ അടിച്ചിരുന്നു. പിന്നീട് മറവത്തൂര്‍ കനവിന്റെ കഥ ലാല്‍ ജോസ് മമ്മൂട്ടിയോട് പറഞ്ഞു. സിനിമ ചെയ്യാന്‍ മമ്മൂട്ടി സമ്മതം മൂളി. മറവത്തൂര്‍ കനവിലെ ചാണ്ടി എന്ന കഥാപാത്രത്തിന്റെ സ്വഭാവവും ശരീരവും എങ്ങനെയാണെന്ന് ലാല്‍ ജോസ് വിവരിച്ചു. കഥാപാത്രത്തിനായി മുടി പറ്റെവെട്ടണമെന്ന് ലാല്‍ ജോസ് പറഞ്ഞു. മുടി പറ്റെവെട്ടാന്‍ പറ്റില്ലെന്ന് മമ്മൂട്ടി തറപ്പിച്ചു പറഞ്ഞു. ലാല്‍ ജോസും വിട്ടുകൊടുത്തില്ല. ഈ തര്‍ക്കം ഇങ്ങനെ നീണ്ടുനിന്നു. മുടി പറ്റെവെട്ടാന്‍ പറ്റില്ലെന്ന് ആവര്‍ത്തിച്ച് മമ്മൂട്ടി ലാല്‍ജോസിന്റെ അടുത്തുനിന്ന് പോയി. പിറ്റേന്ന് സിനിമയുടെ പൂജയാണ്. മമ്മൂട്ടി പൂജയ്ക്കായി എത്തിയത് തല മൊട്ടയടിച്ചാണ്. സിനിമയ്ക്ക് ആവശ്യമായ രീതിയില്‍ എന്ത് വേണമെന്ന് ലാല്‍ ജോസിനോട് ചോദിക്കുന്നു. ഈ കുസൃതിയും പിടിവാശിയും മമ്മൂട്ടിക്ക് എന്നുമുണ്ടെന്ന് ലാല്‍ ജോസ് ചിരിയോടെ ഓര്‍ക്കുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; തിരിച്ചടിച്ച് ഇസ്രായേല്‍

ആലപ്പുഴയില്‍ നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: പ്രത്യേക സംഘം അന്വേഷിക്കും

യുക്രെയ്നെ ഇരുട്ടിലാക്കി റഷ്യ, വൈദ്യുതിവിതരണ ശൃംഖലയ്ക്ക് നേരെ കനത്ത മിസൈൽ ആക്രമണം

എഡിഎം നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വിഡി സതീശന്‍

അടുത്ത ലേഖനം
Show comments