Webdunia - Bharat's app for daily news and videos

Install App

ലസിതയെ കിടപ്പറയിലേക്ക് ക്ഷണിച്ച തരികിട സാബു ബിഗ് ബോസിൽ! - നടപടിക്കൊരുങ്ങി ഹിന്ദു പരിഷത്

സാബു തരികിട മാത്രമല്ല, ജിഹാദി കൂടിയാണ്: ലസിത പാലയ്ക്കൽ

Webdunia
ചൊവ്വ, 26 ജൂണ്‍ 2018 (13:46 IST)
യുവ മോര്‍ച്ച നേതാവായ ലസിത പാലക്കലിനെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ച സംഭവത്തിൽ തരികിട സാബു എന്ന അബ്ദുസ്സമദിനെതിരെ നടപടിയെടുക്കാൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. സോഷ്യൽ മീഡിയ വഴി സ്ത്രീയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ തരികിട സാബുവിനെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല. 
 
സാബുവികെ കാണാനില്ലെന്ന് മാത്രമായിരുന്നു പോലീസിന്റെ മറുപടി. എന്നാല്‍ ഇതേ തരികിട സാബു ഇപ്പോള്‍ ഏഷ്യാനെറ്റിലെ ബിഗ് ബോസിലെ മത്സരാര്‍ത്ഥിയാണ്. പോലീസിന് പിടികിട്ടാത്ത ഒരാള്‍ എങ്ങനെ ഇതുപോലൊരു ചാനലിലെ പ്രധാന പരിപാടിയില്‍ മത്സരാര്‍ത്ഥിയായി എത്തി എന്നതാണ് പ്രധാന ചോദ്യം. 
 
ഈ ചോദ്യം സോഷ്യല്‍ മീഡിയയില്‍ പലരും ഉന്നയിക്കുന്നുണ്ട്. ലസിത പാലക്കലും ഇതേ ചോദ്യമാണ് ഉന്നയിക്കുന്നത്. എല്ലാം സാബുവിനെ വിശേഷിപ്പിക്കുന്നത് ജിഹാദി എന്നാണ്.
 
തികച്ചും ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍ തന്നെ ആയിരുന്നു തരികിട സാബു ലസിത പാലക്കലിനെതിരെ ഫേസ്ബുക്കില്‍ നടത്തിയത്. ലസിതയെ യുവമോര്‍ച്ച കണ്ണൂര്‍ ജില്ല സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിറകേ ആയിരുന്നു തരികിട സാബുവിന്റെ ഫേസ്ബുക്ക് പരാമര്‍ശങ്ങള്‍. ഈ സംഭവത്തില്‍ സാബുവിനെതിരെ ലസിത പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
 
പിടികിട്ടാപുള്ളിയായ സാബു ഏഷ്യാനെറ്റ് ബിഗ് ബോസില്‍ പ്രത്യക്ഷപ്പെട്ടതോടെ പ്രതികരണവുമായി ലസിത പാലക്കലും രംഗത്തെത്തിയിട്ടുണ്ട്. ഒരു ജിഹാദി സ്ത്രീകളെയും സമൂഹത്തിൽ ഉന്നത സ്ഥാനം വഹിക്കുന്ന ചിലരെയും സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിക്കുന്നു. അതേ വ്യക്തിക്കെതിരെ സ്ത്രീകൾ പരാതി നൽകിയാൽ ആള് പിടികിട്ടാപ്പുള്ളി ആണെന്ന് പോലീസ് പറഞ്ഞു കൈ ഒഴിയുന്നു. ഇതേ വ്യക്തി പിന്നീട് കേരളത്തിലെ ഒരു ചാനലിൽ പ്രത്യക്ഷപ്പെടുന്നു. പോലീസും ഭരണ വർഗ്ഗവും കണ്ട ഭാവം നടിക്കുന്നില്ല. - ലസിത കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

ഡൊണാള്‍ഡ് ട്രംപുമായി ഏതുസമയത്തും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് പുടിന്‍

കളമശ്ശേരിയില്‍ മഞ്ഞപ്പിത്ത വ്യാപനത്തിന് കാരണമായത് കിണറ്റില്‍ നിന്നുള്ള വെള്ളമാണെന്ന് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments