Lokah: ചാപ്റ്റര്‍ 2 പൂര്‍ണമായും ടൊവിനോ ചിത്രം, മൂന്നാം ചാപ്റ്ററില്‍ ഒടിയനായി ദുല്‍ഖര്‍; സ്ഥിരീകരിച്ച് സംവിധായകന്‍

ലോകഃയുടെ അടുത്ത ചാപ്റ്ററുകളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ഡൊമിനിക് അരുണ്‍

രേണുക വേണു
ബുധന്‍, 17 സെപ്‌റ്റംബര്‍ 2025 (10:38 IST)
Lokah: ലോകഃ - ചാപ്റ്റര്‍ 1 ചന്ദ്ര ബോക്‌സ്ഓഫീസില്‍ വന്‍ വിജയമായി മുന്നേറുകയാണ്. ഇതുവരെ 250 + കോടിയാണ് ലോകഃ - ചാപ്റ്റര്‍ 1 വേള്‍ഡ് വൈഡായി കളക്ട് ചെയ്തിരിക്കുന്നത്. 
 
ലോകഃയുടെ അടുത്ത ചാപ്റ്ററുകളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ഡൊമിനിക് അരുണ്‍. രണ്ടാം ചാപ്റ്ററിന്റെ തിരക്കഥ എഴുതാന്‍ ഏതാനും ആഴ്ചയ്ക്കുള്ളില്‍ തുടങ്ങുമെന്ന് ഡൊമിനിക് അരുണ്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. 
 
ലോകഃയുടെ രണ്ടാം ചാപ്റ്റര്‍ ചാത്തനെ കുറിച്ചാണ്. പൂര്‍ണമായും ടൊവിനോ തോമസ് ചിത്രം. ഒടിയനു വേണ്ടി അധികം കാത്തിരിക്കേണ്ടി വരില്ല. ചാത്തനു പിന്നാലെ ഒടിയനും എത്തും - സംവിധായകന്‍ വെളിപ്പെടുത്തി. 
 
കോ-റൈറ്റര്‍ ആയ ശാന്തി ബാലചന്ദ്രനുമായി അടുത്ത ചാപ്റ്ററിന്റെ എഴുത്ത് ആരംഭിക്കുന്ന കാര്യം സംസാരിച്ചെന്നും ഉടന്‍ ആരംഭിക്കുമെന്നും ഡൊമിനിക് കൂട്ടിച്ചേര്‍ത്തു. ദുല്‍ഖര്‍ പ്രധാന കഥാപാത്രമായി എത്തുന്ന മൂന്നാം ചാപ്റ്ററില്‍ മമ്മൂട്ടിയും പ്രധാന വേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

11 ദിവസത്തെ ചർച്ച, സമയമെടുത്തത് കെസിയെ അനുനയിപ്പിക്കാനോ?, അവസാന നിമിഷം വരെ സതീശനൊപ്പം നിന്ന് ലീഗ്

V.D.Satheesan: വി.ഡി.സതീശൻ മുഖ്യമന്ത്രി, പ്രഖ്യാപിച്ച് ഹൈക്കമാൻഡ്

സൂചനകൾ കെ സിക്കെതിരോ?, ചാർട്ടേഡ് ഫ്ലൈറ്റിൽ കെസിയില്ല, മുഖ്യമന്ത്രി തീരുമാനം ഉടൻ

ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ഡല്‍ഹിയിലെത്തി

പൊതുഗതാഗത സംവിധാനങ്ങളില്‍ പാനിക് ബട്ടണുകളും ട്രാക്കിംഗ് ഉപകരണങ്ങളും സ്ഥാപിക്കണം; സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം

അടുത്ത ലേഖനം
Show comments