Webdunia - Bharat's app for daily news and videos

Install App

Lucky Bhaskar Collection Day 1: ദീപാവലി വിന്നർ ലക്കി ഭാസ്കർ തന്നെ; ആദ്യദിനം നേടിയത് 12 കോടിയിലധികം

നിഹാരിക കെ എസ്
വെള്ളി, 1 നവം‌ബര്‍ 2024 (14:20 IST)
ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ദുൽഖർ സൽമാൻ തിയേറ്ററിലെ തന്റെ സാന്നിധ്യം അറിയിച്ചു. ലക്കി ഭാസ്കർ എന്ന ചിത്രം ദീപാവലി ഹിറ്റ് അടിക്കുമെന്ന് ഉറപ്പ്. റിലീസ് ചെയ്ത ആദ്യ ദിനം 12 കോടിയിലധികമെന്ന് റിപ്പോർട്ട്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ പതിപ്പുകൾ ചേർത്തുള്ള കണക്കാണ് ഇത്. 12.7 കോടിയാണ് ആദ്യദിനത്തെ കളക്ഷൻ റിപ്പോർട്ട് എന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ദുൽഖർ സൽമാനും ഇതിന്റെ പോസ്റ്റർ പുറത്തുവിട്ടിട്ടുണ്ട്. 
 
പ്രീമിയർ ഷോയിലും സോഷ്യൽ മീഡിയയിലും മികച്ച അഭിപ്രായം നേടിയതോടെ ആദ്യദിനത്തിൽ കേരളത്തിൽ സിനിമയുടെ സ്‌ക്രീൻ കൗണ്ട് ഉയർത്തിയിരുന്നു. കേരളത്തിൽ 175 സ്‌ക്രീനുകളിലായിരുനു സിനിമ റിലീസ് ചെയ്തിരുന്നത്. ഇത് 207 ആയി ഉയർത്തി. ആദ്യദിനത്തിൽ തന്നെ സിനിമയ്ക്ക് ഇത്തരത്തിൽ സ്‌ക്രീൻ കൗണ്ട് ഉയർത്തുന്നത് അപൂർവമാണ്. ഇതോടെ തെലുങ്കിന് പുറമെ മലയാളത്തിലും സിനിമ ഹിറ്റടിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.
 
വെങ്കി അറ്റ്ലൂരി രചനയും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ ഭാസ്കർ എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. മീനാക്ഷി ചൗധരിയാണ് നായിക. 1980 - 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ പീരീഡ് ഡ്രാമയിൽ ഒരു ബാങ്ക് കാഷ്യറുടെ വേഷത്തിലാണ് ദുൽഖർ സൽമാൻ എത്തുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബീമാപള്ളി ഉറൂസ്: തിരുവനന്തപുരം നഗരസഭ പരിധിയില്‍ നാളെ അവധി

Sabarimala News: തീര്‍ഥാടകര്‍ ജാഗ്രത പാലിക്കുക; കരിമല, പുല്ലുമേട് കാനന പാതകളിലൂടെയുള്ള യാത്രയ്ക്കു നിരോധനം

പരസ്പര വിശ്വാസമില്ല, ഇന്ത്യ സഖ്യത്തിൽ അതൃപ്തി പരസ്യമാക്കി സിപിഐ

കനത്ത മഴ: രാത്രി കാലങ്ങളിലും പുലർച്ചെയും പുറത്തിറങ്ങുമ്പോൾ ശ്രദ്ധ വേണം, മുന്നറിയിപ്പുമായി കെഎസ്ഇബി

കനത്ത മഴ: കാസർകോട്ടെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അടുത്ത ലേഖനം
Show comments