Webdunia - Bharat's app for daily news and videos

Install App

ചെമ്മീനില്‍ അഭിനയിക്കാന്‍ മധുവിന് ലഭിച്ച പ്രതിഫലം എത്രയെന്നോ?

59 വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത ചെമ്മീന്‍ നിര്‍മിക്കാന്‍ അന്ന് ചെലവായത് എത്ര രൂപയാണെന്ന് അറിയാമോ?

രേണുക വേണു
തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2024 (09:08 IST)
മലയാള സിനിമയ്ക്ക് കേരളത്തിനു പുറത്ത് വലിയ ഖ്യാതി നേടികൊടുത്ത സിനിമയാണ് ചെമ്മീന്‍. തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീന്‍ എന്ന നോവലിനെ അടിസ്ഥാനമാക്കി രാമു കാര്യാട്ടാണ് സിനിമ സംവിധാനം ചെയ്തത്. മധു, സത്യന്‍, ഷീല, കൊട്ടാരക്കര ശ്രീധരന്‍ നായര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ഈ സിനിമയില്‍ അഭിനയിച്ചു. 
 
59 വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത ചെമ്മീന്‍ നിര്‍മിക്കാന്‍ അന്ന് ചെലവായത് എത്ര രൂപയാണെന്ന് അറിയാമോ? എട്ട് ലക്ഷം രൂപ ! അന്നത്തെ എട്ട് ലക്ഷത്തിനു ഇന്നത്തെ എട്ട് കോടിയുടെ വിലയുണ്ട്. ബാബു സേഠ് ആയിരുന്നു സിനിമയുടെ നിര്‍മാതാവ്. ചെമ്മീനില്‍ അഭിനയിക്കാന്‍ അന്നത്തെ സൂപ്പര്‍സ്റ്റാര്‍ ആയിരുന്ന സത്യന് 12,000 രൂപയാണ് പ്രതിഫലം നല്‍കിയതെന്ന് രാമു കാര്യാട്ട് പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. സത്യനേക്കാള്‍ കൂടുതല്‍ രംഗങ്ങളില്‍ അഭിനയിച്ച മധുവിന് അന്ന് ലഭിച്ച പ്രതിഫലം വെറും 2,000 രൂപയാണ്. ചെമ്മീനില്‍ അഭിനയിച്ചവരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയത് സത്യന്‍ തന്നെയാണ്. 
 
മലയാള സിനിമയുടെ കാരണവര്‍ മധു ഇന്ന് 91-ാം ജന്മജദിനം ആഘോഷിക്കുകയാണ്. 1933 സെപ്റ്റംബര്‍ 23 നാണ് മധുവിന്റെ ജനനം. മലയാള സിനിമാ മേഖല ഒന്നടങ്കം മധുവിന് ജന്മദിനാശംസകള്‍ നേരുകയാണ്. പ്രായാധിക്യത്തെ തുടര്‍ന്ന് തിരക്കേറിയ ജീവിതത്തില്‍ നിന്ന് മാറി വീട്ടില്‍ വിശ്രമത്തിലാണ് മധു ഇപ്പോള്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ദീപാവലി: താത്കാലിക പടക്കവില്‍പന ലൈസന്‍സിന് 30 വരെ അപേക്ഷിക്കാം

ഇന്ത്യക്കാർ ലെബനൻ വിടണം, തുടരുന്നവർ അതീവജാഗ്രത പുലർത്തണം: ഇന്ത്യൻ എംബസി

പീഡന പരാതിയില്‍ മുകേഷ് എംഎല്‍എ രാജിവയ്ക്കേണ്ടതില്ലെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ

തൊഴിലാളികള്‍ യന്ത്രങ്ങളല്ല; ജോലി സ്ഥലങ്ങള്‍ പ്രഷര്‍ കുക്കര്‍ ആകുമ്പോള്‍ ഇനിയും അന്നമാര്‍ ഉണ്ടാകും !

ട്രംപിനെ വധിക്കാന്‍ ഇറാന്‍ രഹസ്യപദ്ധതിയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്, ലക്ഷ്യമിടുന്നത് യു എസില്‍ രാഷ്ട്രീയ അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍

അടുത്ത ലേഖനം
Show comments