Webdunia - Bharat's app for daily news and videos

Install App

മധുരരാജയില്‍ കാശുവാരി, നെല്‍‌സണ്‍ ഐപ്പ് അടുത്ത മമ്മൂട്ടിച്ചിത്രം പ്ലാന്‍ ചെയ്യുന്നു? !

Webdunia
ബുധന്‍, 24 ഏപ്രില്‍ 2019 (12:47 IST)
മധുരരാജ ഒരു ബമ്പര്‍ ലോട്ടറിയായിരുന്നു നിര്‍മ്മാതാവ് നെല്‍‌സണ്‍ ഐപ്പിന്. ഈ മമ്മൂട്ടിച്ചിത്രം കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം തിരുത്തിക്കുറിച്ചുകൊണ്ടുള്ള പ്രയാണമാണ് തുടരുന്നത്. മമ്മൂട്ടിയുടെ ഏറ്റവും വലിയ പണംവാരിപ്പടമായി മധുരരാജ മാറുമ്പോള്‍ നെല്‍‌സണ്‍ ഐപ്പ് അടുത്ത മമ്മൂട്ടിച്ചിത്രം പ്ലാന്‍ ചെയ്യുകയാണെന്ന് സൂചന.
 
വൈശാഖിനെ തന്നെ സംവിധാനം ഏല്‍പ്പിക്കാനാണ് നെല്‍‌സണ്‍ ഐപ്പ് ആലോചിക്കുന്നതെന്നാണ് വിവരം. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ വൈശാഖിന് മറ്റ് കമ്മിറ്റ്‌മെന്‍റുകള്‍ ഉള്ളതിനാല്‍ മറ്റൊരു സംവിധായകന്‍ വന്നേക്കുമെന്നും അറിയുന്നു.
 
എന്തായാലും വരും ദിവസങ്ങളില്‍ നെല്‍‌സണ്‍ ഐപ്പിന്‍റെ രണ്ടാം ചിത്രത്തിന്‍റെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്.
 
അതേസമയം, 10 ദിവസം കൊണ്ട് 60 കോടിയോളം കളക്ഷന്‍ നേടിയ മധുരരാജ അടുത്തവാരം കഴിയുന്നതോടെ 100 കോടി ക്ലബ്ബില്‍ ഇടം പിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉദയ്കൃഷ്ണ തിരക്കഥയെഴുതിയ ഈ മാസ് എന്‍റര്‍ടെയ്‌നര്‍ കുടുംബപ്രേക്ഷകരെയും യുവാക്കളെയുമാണ് കൂടുതലായി ആകര്‍ഷിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments