Webdunia - Bharat's app for daily news and videos

Install App

‘തള്ളലോ നുണയോ ആവശ്യമില്ലെന്ന് മമ്മൂക്ക പ്രത്യേകം പറഞ്ഞു, തള്ളാൻ ആയിരുന്നെങ്കിൽ 20 ആം ദിവസം 100 കോടി എന്ന് കാച്ചാമായിരുന്നു’ - മധുരരാജയുടെ നിർമാതാവ് പറയുന്നു

തള്ളാൻ നിക്കരുതെന്ന് മമ്മൂക്ക പറഞ്ഞു...

Webdunia
തിങ്കള്‍, 3 ജൂണ്‍ 2019 (15:08 IST)
50 ദിവസത്തിലധികം ഓടുന്നതും കോടി ക്ലബുകളിൽ കയറുന്നതുമാണ് ഇപ്പോൾ വലിയ വിജയങ്ങളായി കണക്കാക്കുന്നതിന്റെ മാനദണ്ഡം. മോഹൻലാലിനു നിലവിൽ 2 ചിത്രങ്ങളാണ് 100 കോടി ക്ലബിൽ കയറിയിട്ടുള്ളത്. മമ്മൂട്ടിക്ക് ഒന്നും. വൈശാഖ് സംവിധാനം ചെയ്ത മധുരരാജ 100 കോടി ക്ലബിൽ കയറിയ കാര്യം നിർമാതാവ് നെൽ‌സൺ ഐപ്പ് അറിയിച്ചിരുന്നു. 
 
ചുമ്മാ തള്ളാൻ തങ്ങൾക്ക് താൽപ്പര്യം ഇല്ലായിരുന്നുവെന്നും അതിനാൽ ആണ് ശരിക്കിനും 100 കോടി കളക്ഷൻ ലഭിക്കുന്നത് വരെ പ്രഖ്യാപിക്കാൻ കാത്തിരുന്നതെന്നും ഇപ്പോൾ നിർമാതാവ് പറയുന്നു. ആർ ജെ പാർവതിയുമായുള്ള അഭിമുഖത്തിലാണ് നിർമാതാവ് ഇക്കാര്യം വ്യക്തമാക്കിയത്. 
 
45 ദിവസങ്ങൾ കൊണ്ടാണ് ചിത്രം 100 കോടി നേടിയത്. ചിത്രത്തെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചതിൽ നെൽ‌സൺ നന്ദി അറിയിക്കുകയാണ്. തള്ളലില്ലാത്ത ഒറിജിനൽ നൂറ് കോടി എന്ന് പറയുന്നതിനോട് എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെ: 
 
‘നമ്മുടെ ആദ്യ സിനിമയാണ്. അത് എത്ര കിട്ടിയാലും വേണ്ടില്ലെന്നായിരുന്നു. തള്ളാനും നുണ പറയാനും താൽപ്പര്യമില്ല. എനിക്ക് മാത്രമല്ല മമ്മൂക്കയ്ക്കും ഇല്ല. മമ്മൂക്ക പ്രത്യേകം പറഞ്ഞിരുന്നു ‘തള്ളാൻ നിക്കരുത്. ജനഹൃദയങ്ങളിലേക്ക് സിനിമ കയറേണ്ടത് എന്ന്. സത്യം മാത്രമേ പറഞ്ഞിട്ടുള്ളു. 10 ദിവസം കഴിഞ്ഞപ്പോൾ 58 കോടി ലഭിച്ചതാണ്. തള്ളാനായിരുന്നെങ്കിൽ ഒരു 10 ദിവസം കൂടി കഴിഞ്ഞ് 100 കോടി എന്ന് പറയാമായിരുന്നു. അതിന്റെ ആവശ്യമില്ലെന്ന് തോന്നിയത് കൊണ്ടാണ്. കറക്ട് ദിവസവും കണക്കും കൊടുത്തത്.‘- നെൽ‌സൺ ഐപ്പ് പറയുന്നു.     

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ആശാവര്‍ക്കര്‍ സമരം: എട്ടു ദിവസം നിരാഹാരം കിടന്ന ആശാവര്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി

'എമ്പുരാന്‍' ക്രിസ്ത്യന്‍ വിശ്വാസത്തിനു എതിരാണ്: ബിജെപി എംപി

പാലക്കാട് ഫ്രിഡ്ജില്‍ നിന്ന് തീപിടിച്ച് വീട് കത്തി നശിച്ചു

ഇന്നുമുതല്‍ വേനല്‍ മഴ ശക്തമാകും; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജിമ്മുകളിലെ അനധികൃത സ്റ്റിറോയ്ഡുകൾക്കെതിരെ കർശന നടപടി: ഓൺലൈൻ വിൽപ്പന തടയാൻ കേന്ദ്ര ആരോഗ്യമന്ത്രി നഡ്ഡയോട് അഭ്യർഥിച്ച് മന്ത്രി വീണാ ജോർജ്

അടുത്ത ലേഖനം
Show comments