Webdunia - Bharat's app for daily news and videos

Install App

ഇതുവരെ കണ്ടതൊന്നുമല്ല 'മലൈക്കോട്ടൈ വാലിബന്‍'; ആരാധകരെ ആവേശത്തിലാക്കുന്ന കിടിലന്‍ അപ്‌ഡേറ്റ് പുറത്ത്

കെ ആര്‍ അനൂപ്
ബുധന്‍, 17 ജനുവരി 2024 (13:09 IST)
മലൈക്കോട്ടൈ വാലിബന്‍ റിലീസിനായി കാത്തിരിക്കുകയാണ് സിനിമ ലോകം. വന്‍ ഹൈപ്പോടെയാണ് ചിത്രം എത്തുന്നതും.ലിജോ ജോസ് പെല്ലിശ്ശേരിയുടെ ലാല്‍ ആദ്യമായി ഒന്നിക്കുന്നതാണ് ഇതിനുപിന്നിലെ കാരണം. സിനിമയെ കുറിച്ച് ഒരു അപ്‌ഡേറ്റ് പുറത്തുവന്നു.
 
വാലിബന്റെ റിലീസ് ജനുവരി 25നാണ്. എന്നാല്‍ സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. സിനിമ അവസാനിക്കുന്നതും രണ്ടാം ഭാഗത്തിനുള്ള സൂചന നല്‍കിക്കൊണ്ടാക്കും. പ്രതീക്ഷിക്കുന്നതിനും അപ്പുറത്തേക്ക് മലൈക്കോട്ടൈ വാലിബന്‍ എത്തുമെന്നാണ് ആരാധകരും കരുതുന്നത്.
 കാനഡയില്‍ മാത്രം അന്‍പതില്‍ കൂടുതല്‍ ഇടങ്ങളില്‍ റിലീസ് ചെയ്യും. തെന്നിന്ത്യന്‍ സിനിമയുടെ തന്നെ ഏറ്റവും വലിയ റിലീസ് ആകും ഇതെന്നാണ് വിവരം.കാനഡയില്‍ ജനുവരി 24ന് തന്നെ ചിത്രത്തിന്റെ പ്രീമിയര്‍ സംഘടപ്പിക്കുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. മോളിവുഡില്‍ പുതിയ റെക്കോര്‍ഡുകള്‍ വാലിബന് സൃഷ്ടിക്കാന്‍ ആകുമെന്നാണ് സിനിമാപ്രേമികള്‍ പ്രതീക്ഷിക്കുന്നത്.
 
മലൈക്കോട്ടൈ വാലിബന്‍ ജനുവരി 25ന് പ്രദര്‍ശനത്തിന് എത്തുമ്പോള്‍ ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഓവര്‍സീസ് റിലീസ് കൂടിയായി ഇത് മാറും. ആദ്യത്തെ ആഴ്ച തന്നെ 175ല്‍ കൂടുതല്‍ സ്‌ക്രീനുകളില്‍ ആണ് ഓവര്‍സീസില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. വരും ദിവസങ്ങളില്‍ കേരളത്തിലും വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എകെജി സെന്റർ മുൻ ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

യൂട്യൂബർ തൊപ്പിയുടെ താമസസ്ഥലത്ത് നിന്നും സിന്തറ്റിക് ഡ്രഗ്സ് പിടികൂടി, തൊപ്പിയും സുഹൃത്തുക്കളായ 3 യുവതികളും ഒളിവിൽ

'ശ്രദ്ധിക്കണം'; ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ലെന്ന് പുടിന്‍

ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു; അയ്യപ്പഭക്തന്മാരെ 'ഹാപ്പി'യാക്കി പൊലീസ്

വീണ്ടും മഴ വരുന്നേ..! ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യത, ഓറഞ്ച് അലര്‍ട്ട്

അടുത്ത ലേഖനം