Webdunia - Bharat's app for daily news and videos

Install App

'രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ ഉറങ്ങുന്നതു വരെയുള്ള കാര്യങ്ങള്‍ മെസേജ് അയക്കും, വല്ലാത്തൊരു ശല്യം തന്നെ'; വിചിത്ര ആരാധകനെ കുറിച്ച് മാളവിക

Webdunia
തിങ്കള്‍, 9 മെയ് 2022 (12:50 IST)
അഭിനേത്രി, മോഡല്‍, നര്‍ത്തകി എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട താരമാണ് മാളവിക മേനോന്‍. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്നെ ശല്യം ചെയ്യുന്ന വളരെ ടോക്‌സിക് ആയ ഒരു ആരാധകനെ കുറിച്ച് തുറന്നുപറയുകയാണ് മാളവിക ഇപ്പോള്‍. വല്ലാത്തൊരു വിചിത്ര സ്വഭാവക്കാരനാണ് തന്റെ ഈ ആരാധകനെന്ന് മാളവിക പറയുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മാളവിക. 
 
ഇന്‍സ്റ്റഗ്രാമില്‍ ഒരുപാട് ഫോളോവേഴ്സ് ഉണ്ടെന്നും എന്നാല്‍ അതിലൊരാളുടെ ആരാധന മാത്രം വല്ലാത്ത കൗതുകമായി തോന്നിയെന്നും മാളവിക പറയുന്നു. ശല്യപ്പെടുത്തുന്ന തരത്തിലാണ് അയാളുടെ ആരാധന. പുറകെ നടന്ന് ശല്യം ചെയ്യുന്നതിലും കഷ്ടമാണ് അയാളുടെ കാര്യം. രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ ഉറങ്ങുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും ഇന്‍സ്റ്റഗ്രാമില്‍ എനിക്ക് മെസേജ് അയക്കും. ഒരു ദിവസം നോക്കിയപ്പോഴാണ് അത് ശ്രദ്ധിയ്ക്കുന്നത്. എല്ലാ ദിവസവും ഈ പതിവ് തുടരുന്നുണ്ടെന്നും മാളവിക പറഞ്ഞു. 
 
'എനിക്ക് മെസേജ് അയക്കുക മാത്രമല്ല അയാളുടെ പരിപാടി. ഞാന്‍ ടാഗ് ചെയ്യുന്ന എന്റെ പ്രിയപ്പെട്ടവരെ ഭീഷണിപ്പെടുത്തുകയും ചെയ്യും. എന്നിട്ട് മാളവികയോട് അടുത്ത് ഇടപഴകരുത് എന്നൊക്കെ പറഞ്ഞ ഭീഷണിപ്പെടുത്തും. ഈ സംഭവം ഞാന്‍ അറിഞ്ഞപ്പോള്‍ അയാളെ റിപ്പോര്‍ട്ടും ബ്ലോക്കും ചെയ്തു. അപ്പോഴുണ്ട് മറ്റൊരു അക്കൗണ്ടില്‍ നിന്ന് മെസേജ് വരുന്നു. അതും ഞാന്‍ ബ്ലോക്ക് ചെയ്തു. ഇത് അങ്ങനെ ഒരു പത്ത് അഞ്ഞൂറ് അക്കൗണ്ടുകളില്‍ നിന്ന് ആയി മെസേജ് വരാന്‍ തുടങ്ങിയതോടെ ആ പരിപാടി ഞാന്‍ നിര്‍ത്തി. അയാള്‍ അയക്കുന്നത് അയച്ചോട്ടെ,' താരം കൂട്ടിച്ചേര്‍ത്തു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ബെംഗളൂരുവില്‍ നവജാത ശിശുവിനെ ജീവനോടെ തിളച്ച വെള്ളത്തിലിട്ട് കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍; പ്രസവാനന്തര വിഷാദം

നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന്; സ്ഥിരീകരിച്ച് ഇന്ത്യന്‍ എംബസി

തിരുവനന്തപുരത്ത് പനിക്കുള്ള കുത്തിവയ്പ്പ് എടുത്തതിനെ തുടര്‍ന്ന് യുവാവ് കുഴഞ്ഞുവീണു മരിച്ചു

ഡിജിറ്റൽ സർവേ: ഒറ്റ ചിപ്പിൽ 14 രേഖകൾ അടങ്ങിയ റവന്യൂ കാർഡ് ലഭ്യമാക്കാൻ കേരളം, രാജ്യത്തിന് മാതൃകയെന്ന് മന്ത്രി കെ രാജൻ

സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിര്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments