Webdunia - Bharat's app for daily news and videos

Install App

ബിഗ് കാൻവാസിലൊരുങ്ങുന്ന മാമാങ്കം, നീരജും ധ്രുവും അതിഥി താരങ്ങൾ അല്ല!

മാമാങ്കത്തിൽ മമ്മൂട്ടിക്കൊപ്പം യുവതാരങ്ങളും!

Webdunia
ബുധന്‍, 7 ഫെബ്രുവരി 2018 (15:23 IST)
നവാഗതനായ സജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കം എന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം യുവതാരങ്ങളും. നീരജ് മാധവും ക്വീന്‍ സിനിമയിലെ നായകന്‍ ധ്രുവനും ചിത്രത്തിൽ അഭിനയിക്കുന്നു. സിനിമയുടെ ആദ്യഘട്ടചിത്രീകരണം അടുത്ത ആഴ്ച ആരംഭിക്കും. 
 
ക്വീന്‍ സിനിമയിലെ നായകനായ ധ്രുവനും നീരജിനും മുഴുനീള വേഷം തന്നെയാണ് ചിത്രത്തില്‍ ഉള്ളതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. കര്‍ണന്‍ സിനിമയുടെ നിര്‍മാതാവ് വേണു കുന്നംപള്ളിയാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ഇവരെ കൂടാതെ പുതുമുഖങ്ങളും വലിയ താരങ്ങളും മമ്മൂട്ടിക്കൊപ്പം മാമാങ്കത്തിലെത്തും.
 
'ചന്തു'വിനെയും ‘പഴശ്ശിരാജ’യെയുമൊക്കെ അനശ്വരമാക്കിയ മമ്മൂട്ടിയുടെ ചരിത്രപ്രാധാന്യമുള്ള കഥാപാത്രമായിരിക്കും മാമാങ്കത്തില്‍ കാണാന്‍ കവിയുക. 7ആം നൂറ്റാണ്ടിലെ ചാവേര്‍ പോരാട്ടത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണിത്.
 
പന്ത്രണ്ടു വര്‍ഷത്തെ ഗവേഷണത്തിനുശേഷം നവാഗതനായ സജീവ് പിള്ള ഒരുക്കിയ തിരക്കഥയാണ് ചിത്രത്തിന്റെ കരുത്തെന്നും മാമാങ്കം എന്ന ശീര്‍ഷകം ഉപയോഗിക്കാന്‍ അനുമതി നല്‍കിയ നവോദയയോട് നന്ദിയുണ്ടെന്നും മമ്മൂട്ടി പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പെണ്‍വാണിഭം: കോഴിക്കോട് പോലീസ് നടത്തിയ റെയ്ഡില്‍ 9 പേര്‍ അറസ്റ്റില്‍

2026 മാര്‍ച്ചോടെ 500 രൂപ നോട്ടുകള്‍ നിര്‍ത്തലാക്കാന്‍ പോകുന്നോ? റിസര്‍വ് ബാങ്ക് പറയുന്നത് ഇതാണ്

അടുത്ത മുഖ്യമന്ത്രി ആരെന്ന് വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ തീരുമാനിക്കും, സ്വരാജിന് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തിട്ടില്ല: എംവി ഗോവിന്ദന്‍

വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം; സര്‍പ്പാ ആപ്പിലൂടെ പിടികൂടിയത് 57,525 പാമ്പുകളെ

അടുത്ത ലേഖനം
Show comments