Webdunia - Bharat's app for daily news and videos

Install App

ബിഗിലിനെ കടത്തിവെട്ടുന്ന റിലീസിന് മാമാങ്കം, ലോകമെങ്ങും മമ്മൂട്ടിച്ചിത്രം!

സുജിത് ഷെബി
ശനി, 26 ഒക്‌ടോബര്‍ 2019 (17:23 IST)
മമ്മൂട്ടിയുടെ ബ്രഹ്‌മാണ്ഡചിത്രം മാമാങ്കം നവംബർ 21ന് പ്രദർശനത്തിനെത്തുകയാണ്. വിജയ് ചിത്രമായ ബിഗിലിനെ കടത്തിവെട്ടുന്ന റിലീസായിരിക്കും എം പത്മകുമാർ സംവിധാനം ചെയ്ത ഈ ഇതിഹാസ സിനിമയ്ക്ക് ഉണ്ടാവുക. കേരളത്തിൽ മാത്രം 450 സ്‌ക്രീനുകളിൽ മാമാങ്കം റിലീസ് ചെയ്യുമെന്നാണ് സൂചന.
 
റിയലിസ്റ്റിക് അപ്രോച്ച് ഉള്ള ഒരു പിരീഡ് ഇമോഷണൽ ഡ്രാമയായിരിക്കും മാമാങ്കം. കൂറ്റൻ സെറ്റുകളും തകർപ്പൻ ആക്ഷൻ സീക്വൻസുകളുമുള്ള മാമാങ്കത്തിൽ മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദൻ സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
 
എൺപത് ശതമാനത്തോളം യാഥാർത്‌ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് മാമാങ്കം ഒരുങ്ങുന്നത്. ശങ്കർ രാമകൃഷ്ണനാണ് രചന. തിരുനാവായയിൽ 12 വർഷം കൂടുമ്പോൾ നടന്നുവന്നിരുന്ന മാമാങ്കമാണ് ചിത്രത്തിന്റെ പ്രമേയം. മമ്മൂട്ടി ഒരു ചാവേർ ആയാണ് ചിത്രത്തിൽ വേഷമിടുന്നത്.
 
കണ്ണൂർ, കൊച്ചി, ഒറ്റപ്പാലം, ആതിരപ്പള്ളി, വാഗമൺ എന്നിവിടങ്ങളിലായി ചിത്രീകരിച്ച മാമാങ്കത്തിനായി പതിനെട്ടേക്കറിലധികം സ്ഥലത്തായി പണിതുയർത്തിയ സെറ്റ് ഏറെ പ്രശസ്തമായി. മലയാളത്തിനുപുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

അടുത്ത ലേഖനം
Show comments