Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിക്ക് നായിക സംവൃത, സത്യന്‍ അന്തിക്കാട് ചിത്രം ഡിസംബറില്‍ ?!

Webdunia
തിങ്കള്‍, 8 ജൂലൈ 2019 (15:11 IST)
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഡിസംബറില്‍ ആരംഭിക്കുമെന്ന് സൂചന. 2020 വിഷു ചിത്രമായി പ്രദര്‍ശനത്തിനെത്തിക്കാനാണ് പദ്ധതിയെന്നാണ് അറിയുന്നത്. 
 
ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി സംവൃത സുനില്‍ എത്തുമെന്നും വിവരമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല. സം‌വൃത നായികയായ ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ?’ എന്ന ചിത്രം ഈയാഴ്ച റിലീസ് ചെയ്യുകയാണ്. നേരറിയാന്‍ സി ബി ഐ, പോത്തന്‍‌വാവ, ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍ എന്നീ മമ്മൂട്ടിച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് സംവൃത. 
 
സത്യന്‍ അന്തിക്കാട് - മമ്മൂട്ടി ടീം ഒരുമിക്കുന്ന സിനിമയ്ക്ക് തിരക്കഥയെഴുതുന്നത് ഇക്‍ബാല്‍ കുറ്റിപ്പുറമാണ്. ഒരു ഇന്ത്യന്‍ പ്രണയകഥ, ജോമോന്‍റെ സുവിശേഷങ്ങള്‍ എന്നീ സത്യന്‍ സിനിമകള്‍ എഴുതിയത് ഇക്‍ബാലായിരുന്നു. 
 
22 വര്‍ഷത്തെ വലിയ ഇടവേളയ്ക്ക് ശേഷമാണ് സത്യന്‍ അന്തിക്കാട് മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ചെയ്യുന്നത്. അര്‍ത്ഥം, കളിക്കളം, ശ്രീധരന്‍റെ ഒന്നാം തിരുമുറിവ്, ഗോളാന്തരവാര്‍ത്ത, ഒരാള്‍ മാത്രം തുടങ്ങിയവയാണ് സത്യന്‍ - മമ്മൂട്ടി ടീമിന്‍റെ സിനിമകള്‍.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments