Webdunia - Bharat's app for daily news and videos

Install App

“ആ ആക്ഷന്‍ രംഗം ചെയ്യുന്നത് റിസ്ക് ആണ്, പരുക്ക് പറ്റാം; പക്ഷേ ജീവിതം തന്നെ ഒരു റിസ്ക് അല്ലേ?” - ചിരിച്ചുതള്ളി മമ്മൂട്ടി, പിന്നീട് നടന്നത്... !

Webdunia
ബുധന്‍, 19 ജൂണ്‍ 2019 (16:48 IST)
വലിയ ആക്ഷന്‍ സിനിമകള്‍ ചെയ്യാന്‍ മമ്മൂട്ടിക്ക് ആവേശമാണ്. അത്തരം സിനിമകളില്‍ അസാധാരണമായ പ്രകടനങ്ങള്‍ കൊണ്ട് മെഗാസ്റ്റാര്‍ വിസ്മയിപ്പിക്കാറുമുണ്ട്. മധുരരാജയുടെ ക്ലൈമാക്സ് തന്നെ ഉദാഹരണം. ആ പ്രകടനം അടുത്തകാലത്തൊന്നും മറക്കാനാവില്ല.
 
മാമാങ്കം എന്ന സിനിമയാണ് മമ്മൂട്ടിയുടെ ഉടന്‍ പ്രദര്‍ശനത്തിന് തയ്യാറാകുന്ന ആക്ഷന്‍ ചിത്രം. അതില്‍ കൂടുതലും യുദ്ധരംഗങ്ങളാണ്. മമ്മൂട്ടിയുടെ കളരിപ്പയറ്റ് രംഗങ്ങള്‍ ത്രസിപ്പിക്കുന്നതായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
“ഈ ചിത്രത്തില്‍ കളരിപ്പയറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത്തരം രംഗങ്ങള്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടുള്ളതാണ്. പരുക്ക് പറ്റാന്‍ സാധ്യതയേറെയുണ്ട്. റിസ്കുണ്ട്, പക്ഷേ അങ്ങനെ ആലോചിച്ചാല്‍ ജീവിതം തന്നെ വലിയ റിസ്കല്ലേ?” - ഇങ്ങനെ ചിരിച്ച് ലഘുവാക്കിക്കളയും മാമാങ്കത്തിലെ ആക്ഷന്‍ രംഗങ്ങളെക്കുറിച്ച് മമ്മൂട്ടിയോട് ചോദിച്ചാല്‍.
 
ചരിത്ര സിനിമയാണ് മാമാങ്കം. ആ അര്‍ത്ഥത്തില്‍ നമ്മുടെ ചരിത്രത്തിനും പുതിയ തലമുറയ്ക്കുമിടയിലുള്ള ഒരു പാലമായി മാമാങ്കം മാറും. ഒരു അഭിനേതാവിന്‍റെ ധര്‍മ്മമാണ് ഇത്തരം സിനിമകളില്‍ അഭിനയിക്കുക എന്നുള്ളതെന്നും മമ്മൂട്ടി വിശ്വസിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; തിരിച്ചടിച്ച് ഇസ്രായേല്‍

ആലപ്പുഴയില്‍ നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: പ്രത്യേക സംഘം അന്വേഷിക്കും

യുക്രെയ്നെ ഇരുട്ടിലാക്കി റഷ്യ, വൈദ്യുതിവിതരണ ശൃംഖലയ്ക്ക് നേരെ കനത്ത മിസൈൽ ആക്രമണം

എഡിഎം നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വിഡി സതീശന്‍

അടുത്ത ലേഖനം
Show comments