Webdunia - Bharat's app for daily news and videos

Install App

'തള്ളണ്ട, ഉള്ളത് പോലെ തന്നെ പറഞ്ഞാല്‍ മതി‘ - മമ്മൂട്ടിയുടെ ഡയലോഗിൽ മധുരരാജയുടെ ബജറ്റ് പുറത്ത് വിട്ട് നിർമാതാവ് !

Webdunia
ഞായര്‍, 7 ഏപ്രില്‍ 2019 (10:01 IST)
വൈശാഖ് - മമ്മൂട്ടി കൂട്ടുകെട്ടിൽ ഒന്നിക്കുന്ന മധുരരാജയുടെ വമ്പൻ റിലീസിനായി കാത്തിരിക്കുകയാണ് സിനിമാലോകം. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതിയോടെയാണ് സിനിമയെത്തുന്നത്. നെല്‍സണ്‍ ഐപ്പാണ് ചിത്രം നിര്‍മ്മിക്കുന്നത്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ-പീറ്റര്‍ ഹെയ്ന്‍ കോംപോ ഒരുമിച്ചെത്തുന്നതും മധുരരാജയിലൂടെയാണ്.
 
രാജയുടെ കഥയില്ലായ്മയാണ് ഈ സിനിമയുടെ പ്രധാന പ്രത്യേകതയെന്ന് മമ്മൂട്ടി പറയുന്നു. സംവിധായകനും നിര്‍മ്മാതാവിനുമൊപ്പമാണ് മമ്മൂട്ടി പ്രസ് മീറ്റിനായി എത്തിയത്. നെല്‍സണ്‍ ഐപ്പാണ് ചിത്രം നിര്‍മ്മിച്ചത്. അദ്ദേഹം ഈ സിനിമയിലേക്ക് എത്തിയതിനെക്കുറിച്ചുള്ള കാര്യങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. 
 
സിനിമയുടെ ബജറ്റിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ 2 കോടി കൂട്ടി പറയട്ടേയെന്ന് അദ്ദേഹം ചോദിച്ചിരുന്നതായി മമ്മൂട്ടി പറയുന്നു. തള്ളേണ്ട, ഉള്ളത് പോലെ തന്നെ പറഞ്ഞാല്‍ മതി, എന്നാലേ ഇവര്‍ വിശ്വസിക്കൂയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നേരത്തെ പുറത്ത് വന്ന കണക്കുകളെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ അവരാരുമല്ലല്ലോ മുടക്കുന്നതെന്നായിരുന്നു മമ്മൂട്ടി ചോദിച്ചത്.
 
കൂട്ടാനും കുറയ്ക്കാനും നില്‍ക്കാതെ കൃത്യമായ കണക്ക് പറയാനും മമ്മൂട്ടി ആവശ്യപ്പെട്ടിരുന്നു. എല്ലാ ജോലികളും പൂര്‍ത്തിയാക്കിയതിന് ശേഷമുള്ള കണക്കായിരുന്നു അദ്ദേഹം പറഞ്ഞതും. 27 കോടിയാണ് ചിത്രത്തിനായി ചെലവഴിച്ചത്. ഇത് തള്ളലൊന്നുമല്ലെന്നും അദ്ദേഹം പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിജെപി അധ്യക്ഷസ്ഥാനം ഒഴിയാൻ തയ്യാർ, രാജിസന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

കെ.സുരേന്ദ്രന്‍ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റണോ? ഇങ്ങനെ ചെയ്യുക

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

അടുത്ത ലേഖനം
Show comments