Webdunia - Bharat's app for daily news and videos

Install App

Mammootty: മമ്മൂട്ടി-അമല്‍ നീരദ് ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബറില്‍ ആരംഭിക്കും

വൈശാഖ് ചിത്രം ടര്‍ബോയിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്

രേണുക വേണു
തിങ്കള്‍, 29 ജനുവരി 2024 (09:36 IST)
Amal Neerad and Mammootty

Mammootty: ഭീഷ്മ പര്‍വ്വത്തിനു ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്നു. സിനിമയുടെ ഷൂട്ടിങ് ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കും. ഡിസംബറില്‍ ചിത്രീകരണം ആരംഭിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അതേസമയം ഇരുവരും ഒന്നിക്കുന്നത് ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിന് വേണ്ടിയല്ല. മറ്റൊരു ബിഗ് ബജറ്റ് ചിത്രത്തിനു വേണ്ടിയാണ് ഇത്തവണ മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്നത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമല്‍ നീരദ് തന്നെയായിരിക്കും ചിത്രം നിര്‍മിക്കുക. 
 
വൈശാഖ് ചിത്രം ടര്‍ബോയിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. ടര്‍ബോയുടെ ചിത്രീകരണം ഫെബ്രുവരി പകുതിയോടെ അവസാനിക്കും. അതിനുശേഷം താരം ഒരു മാസത്തെ ഇടവേളയെടുക്കും. രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യുന്ന കുടുംബ ചിത്രത്തിലും മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിലുമായിരിക്കും മമ്മൂട്ടി അതിനുശേഷം അഭിനയിക്കുക. ആവാസ വ്യൂഹം, പുരുഷപ്രേതം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കൃഷാന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും മമ്മൂട്ടി ഈ വര്‍ഷം അഭിനയിച്ചേക്കും. 
 
ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ ചെയ്യാന്‍ അമല്‍ നീരദ് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഈ പ്രൊജക്ട് നടന്നില്ല. വിദേശത്ത് അടക്കം ഷൂട്ടിങ് ആവശ്യമായതിനാല്‍ ബിലാലിനു പകരം ഭീഷ്മ പര്‍വ്വം ചെയ്യുകയായിരുന്നു. ഭീഷ്മ പര്‍വ്വത്തിനു ശേഷം ബിലാല്‍ ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയതോടെ ഈ പ്രൊജക്ട് അനിശ്ചിതത്വത്തില്‍ ആയി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

അടുത്ത ലേഖനം
Show comments