Webdunia - Bharat's app for daily news and videos

Install App

സിനിമയുടെ ക്ലൈമാക്‍സ് ഇഷ്‌ടമായില്ല, മമ്മൂട്ടി പിന്‍‌മാറി !

സോണി തോമസ്
തിങ്കള്‍, 25 നവം‌ബര്‍ 2019 (15:49 IST)
കഥകള്‍ കേട്ടുകൊണ്ടേയിരിക്കുന്ന സൂപ്പര്‍താരമാണ് മമ്മൂട്ടി. ഇഷ്ടമാകുന്ന കഥകള്‍ എത്രയും പെട്ടെന്ന് സിനിമയാക്കാന്‍ ആഗ്രഹിക്കും. ഇഷ്ടമാകാത്ത കഥകള്‍ ഇഷ്ടമാകുന്ന വിധത്തിലാക്കിയെടുക്കാനും ശ്രമിക്കും. എന്നാല്‍ ഒരു കഥയോട് അനിഷ്‌ടം തോന്നിയാല്‍, അത് ശരിയാക്കാന്‍ ശ്രമിച്ചിട്ടും ശരിയാകുന്നില്ലെങ്കില്‍ പിന്നെ അതില്‍ നിന്ന് മാറിനില്‍ക്കും. അതാണ് മമ്മൂട്ടിയുടെ രീതി.
 
ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ‘ഡ്രൈവിംഗ് ലൈസന്‍സ്’ എന്ന ചിത്രത്തില്‍ ആദ്യം മമ്മൂട്ടിയായിരുന്നു നായകന്‍. സച്ചിയായിരുന്നു തിരക്കഥ. കഥയുടെ ക്ലൈമാക്‍സിനോട് ചേര്‍ന്ന ഭാഗങ്ങള്‍ മമ്മൂട്ടിക്ക് ഇഷ്ടമായില്ല. അത് അദ്ദേഹം തുറന്നുപറഞ്ഞു. മാത്രമല്ല, നായകതുല്യമായ വേഷത്തില്‍ ലാലും അഭിനയിക്കുന്നുണ്ട്. ആ സമയത്ത് രണ്ട് നായകന്‍‌മാരുള്ള പടത്തില്‍ അഭിനയിക്കാനും മമ്മൂട്ടി താല്‍പ്പര്യപ്പെട്ടില്ല. ഒരുപാട് ചര്‍ച്ചകള്‍ക്ക് ശേഷം മമ്മൂട്ടി ആ പ്രൊജക്ടില്‍ നിന്ന് മാറാനുള്ള തീരുമാനമെടുത്തു.
 
പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ആ പ്രൊജക്ട് വീണ്ടും സെറ്റാക്കി വരാന്‍ ലാല്‍ ജൂനിയറിന് കഴിഞ്ഞത്. മമ്മൂട്ടിക്ക് പകരം പൃഥ്വിരാജ് അഭിനയിക്കുന്നു. ലാലിന് പകരം സുരാജ് വെഞ്ഞാറമ്മൂടും.
 
റണ്‍ ബേബി റണ്‍, ചോക്ലേറ്റ്, രാമലീല, സീനിയേഴ്‌സ്, മേക്കപ്പ് മാന്‍, റോബിന്‍‌ഹുഡ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ രചയിതാവാണ് സച്ചി. അനാര്‍ക്കലി എന്ന ഹിറ്റ് ചിത്രം സച്ചി സംവിധാനം ചെയ്തിട്ടുമുണ്ട്. എന്നാല്‍ എത്ര വലിയ എഴുത്തുകാരനാണെങ്കിലും കഥ തനിക്ക് ഇഷ്‌ടമായില്ലെങ്കില്‍ ‘നോ’ പറയാന്‍ മമ്മൂട്ടി ഒരുകാലത്തും മടിച്ചിരുന്നില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

Gokulam Gopalan: ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്യും; ഇ.ഡി വിടുന്നില്ല!

ഹൈബ്രിഡ് കഞ്ചാവ് കേസ്: ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി നടന്‍ ശ്രീനാഥ് ഭാസി പിന്‍വലിച്ചു

കേരള പോലീസിന്റെ ഡിഡാഡ് പദ്ധതി: ഡിജിറ്റല്‍ ചങ്ങലയില്‍നിന്നു രക്ഷപ്പെട്ടത് 775 കുട്ടികള്‍

ലോകത്തെവിടെ നിന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാം; കെ സ്മാര്‍ട്ടില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 21344 വിവാഹങ്ങള്‍

ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ഗണഗീതവും വിപ്ലവഗാനവും ആലപിച്ച സംഭവം: കര്‍ശന നടപടിയെന്ന് ദേവസ്വം ബോര്‍ഡ്

അടുത്ത ലേഖനം
Show comments