Webdunia - Bharat's app for daily news and videos

Install App

"മമ്മൂട്ടിക്കെന്താ കൊമ്പുണ്ടോ?" - ഈ ചോദ്യം കേട്ടിട്ടും മെഗാസ്റ്റാർ പ്രതികരിക്കാതിരുന്നതിന് കാരണം ഇതാണ് !

ജോൺസി ഫെലിക്‌സ്
ബുധന്‍, 7 ഏപ്രില്‍ 2021 (19:37 IST)
മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയപ്പോൾ ചാനൽ ക്യാമറകൾ അദ്ദേഹത്തിന് ചുറ്റും കൂടിയതിനെ ബി ജെ പി സ്ഥാനാർത്ഥിയുടെ ഭാര്യ വിമർശിച്ചത് വലിയ വിവാദവും വാർത്തയുമായിരുന്നു. 'മമ്മൂട്ടിക്കെന്താ കൊമ്പുണ്ടോ?" എന്നായിരുന്നു അവർ ചോദ്യമുയർത്തിയത്. എന്നാൽ ഈ ബഹളം കാണുകയും കേൾക്കുകയും ചെയ്തിട്ടും മമ്മൂട്ടി അത് ശ്രദ്ധിക്കാതെ കൂൾ ആയി കടന്നുപോകുകയാണുണ്ടായത്.
 
പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് 'കോവിഡ് കാലമായതിനാൽ എല്ലാവരും ശ്രദ്ധിക്കണം' എന്ന് മാത്രമാണ് മമ്മൂട്ടി പറഞ്ഞത്. എന്തുകൊണ്ടാണ് ബി ജെ പി പ്രവർത്തകരുടെ പ്രതിഷേധത്തെ മമ്മൂട്ടി മൈൻഡ് ചെയ്യാതിരുന്നത് എന്നത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി.
 
'മമ്മൂട്ടി ഈ നിസാര കാര്യങ്ങളൊന്നും മൈൻഡ് ചെയ്യാറില്ല' എന്നാണ് കൂടുതൽ പേര് അഭിപ്രായപ്പെട്ടത്. ബൂത്തിൽ ഒട്ടും തിരക്കില്ലാതിരുന്ന സമയത്ത് അനാവശ്യമായി പ്രതിഷേധം നടത്തി വിവാദമുണ്ടാക്കിയതിനെ മമ്മൂട്ടി കണക്കിലെടുക്കാൻ പോലും തയ്യാറാകാതിരുന്നതിനെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ.
 
ഈ പ്രതിഷേധത്തോട് ഒരു നോട്ടം കൊണ്ടെങ്കിലും മമ്മൂട്ടി പ്രതികരിച്ചിരുന്നെങ്കിൽ അത് മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കപ്പെടുമായിരുന്നു. അത് ഏറ്റവും നന്നായി ബോധ്യമുള്ള വ്യക്തിയാണ് മമ്മൂട്ടി. മഹാനടന്റെ ആ പക്വതയെയാണ് സോഷ്യൽ മീഡിയയും ആരാധകരും കയ്യടിച്ചഭിനന്ദിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാരില്‍ രണ്ടുപേരെ കൊലപാതക കേസില്‍ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു

സംസ്ഥാനത്തെ ഫാര്‍മസി കോളേജുകളിലെ താത്കാലിക അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തെറ്റുണ്ടെങ്കില്‍ കാണിച്ചു തരൂ, അഭിപ്രായങ്ങള്‍ ഇനിയും പറയും: നിലപാട് വ്യക്തമാക്കി ശശി തരൂര്‍

ശശി തരൂര്‍ ലോകം അറിയുന്ന ബുദ്ധിജീവിയും വിപ്ലവകാരിയും: എകെ ബാലന്‍

കുളിമുറിയിലേക്ക് ഒളിഞ്ഞു നോക്കിയതിൽ പെൺകുട്ടിക്ക് മാനഹാനി : യുവാവിനു 13 മാസം തടവ്

അടുത്ത ലേഖനം
Show comments