Webdunia - Bharat's app for daily news and videos

Install App

അരുണ്‍ ഗോപിയും മമ്മൂട്ടിയും ! എന്തൊരു കോമ്പിനേഷന്‍ !

Webdunia
ചൊവ്വ, 13 മാര്‍ച്ച് 2018 (18:57 IST)
മലയാള സിനിമയ്ക്ക് സമീപകാലത്ത് ലഭിച്ച മികച്ച സംവിധായകനാണ് അരുണ്‍ ഗോപി. രാമലീല എന്ന ആദ്യചിത്രം തന്നെ 50 കോടി ക്ലബില്‍ ഇടം പിടിച്ചതോടെ അരുണ്‍ ഗോപിക്കായി നിര്‍മ്മാതാക്കള്‍ കാത്തിരിക്കുകയാണ്. എന്നാല്‍ തല്‍ക്കാലം അദ്ദേഹം ആദ്യ നിര്‍മ്മാതാവിന് വേണ്ടിത്തന്നെയാണ് അടുത്ത രണ്ടുചിത്രങ്ങളും ചെയ്യുന്നത്.
 
രാമലീലയുടെ നിര്‍മ്മാതാവായ ടോമിച്ചന്‍ മുളകുപാടം തന്നെയാണ് അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം നിര്‍മ്മിക്കുന്നത്. അതിന് ശേഷം അരുണ്‍ ഗോപി സാക്ഷാല്‍ മോഹന്‍ലാലിനെ നായകനാക്കിയും ഒരു സിനിമ ചെയ്യുന്നുണ്ട്. അതിന്‍റെ നിര്‍മ്മാതാവും ടോമിച്ചന്‍ തന്നെയാണ്.
 
എന്നാല്‍ മലയാളികള്‍ ഉയര്‍ത്തുന്ന ഒരു വലിയ ചോദ്യമുണ്ട്. അരുണ്‍ ഗോപി എന്നാണ് ഒരു മമ്മൂട്ടിച്ചിത്രം ചെയ്യുക? അങ്ങനെയൊരു കോമ്പിനേഷന്‍ ഉണ്ടായാല്‍ അതിനേക്കാള്‍ മാസായി മറ്റെന്തുണ്ട് എന്നാണ് ആരാധകരുടെ ചോദ്യം. 
 
മാസ് സംവിധായകരായ വൈശാഖിനും അജയ് വാസുദേവിനുമൊക്കെ ഏറ്റവും പ്രിയപ്പെട്ട താരമാണ് മമ്മൂട്ടി. അതുകൊണ്ടുതന്നെ അതേ ജോണറില്‍ സിനിമ ചെയ്യുന്ന അരുണ്‍ ഗോപിയും ഒരു മമ്മൂട്ടിച്ചിത്രം ഒരുക്കിയാല്‍ അത് മെഗാഹിറ്റാകുമെന്നതില്‍ സംശയം വേണ്ട.
 
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ചെയ്യുന്ന സിനിമയ്ക്ക് അരുണ്‍ ഗോപി തന്നെയാണ് തിരക്കഥയെഴുതുന്നത്. മമ്മൂട്ടിയും അരുണ്‍ ഗോപിയും ഒന്നിക്കുന്ന പ്രൊജക്ടിനായി കാത്തിരിക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പോക്സോ: യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

സംസ്ഥാനം വ്യോമസേനയ്ക്ക് പണം അടയ്‌ക്കേണ്ടി വരില്ലെന്നും സിപിഎം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വി മുരളീധരന്‍

പാലക്കാട് വീണ്ടും അപകടം; ബസ് മറിഞ്ഞ് കുട്ടികള്‍ ഉള്‍പ്പെടെ 16 പേര്‍ക്ക് പരിക്ക്

'നാടിനു ഉപകാരമുള്ളതൊന്നും ചെയ്യരുത്, തൃശൂരിലെ ജനങ്ങള്‍ മറുപടി നല്‍കും'; സുരേഷ് ഗോപിക്ക് ട്രോളും വിമര്‍ശനങ്ങളും !

വയനാടിനെ പറ്റി തമിഴ്‌നാട്ടില്‍ നിന്നുള്ള എംപി സംസാരിച്ചപ്പോള്‍ സുരേഷ് ഗോപി കഥകളി പദങ്ങള്‍ കാണിച്ചുവെന്ന് ജോണ്‍ ബ്രിട്ടാസ്

അടുത്ത ലേഖനം
Show comments